മുംബൈ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി കഴിഞ്ഞിരിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ ലങ്ക 205 റണ്‍സിനു പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ സംഘം 2 വിക്കറ്റിനു 331 എന്ന ശക്തമായ നിലയിലാണ്.
Also Read: ചൈനയില്‍ കുട്ടികള്‍ക്ക് നേരെ ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍
ഇന്ത്യന്‍ സംഘത്തിന്റെ ശക്തമായ ബൗളിങ്ങിനുമുന്നില്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആദ്യമേ അടിയറവു പറയുകയായിരുന്നു. ആര്‍ അശ്വിന്‍ തന്നെയായിരുന്നു ഇത്തവണയും ഇന്ത്യന്‍ ബൗളിങ് ആക്രമണം നയിച്ചിരുന്നത്.
4 ലങ്കന്‍ താരങ്ങളെ അശ്വിന്‍ കൂടാരം കയറ്റിയപ്പോള്‍ 3 വീതം വിക്കറ്റുകള്‍ നേടി രീന്ദ്ര ജഡേജയും ഇശാന്ത് ശര്‍മ്മയും അശ്വിന് പിന്തുണ നല്‍കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ സംഘത്തില്‍ രോഹിതും പൂജാരയും സെഞ്ച്വറിയും നായകന്‍ കോഹ്‌ലി അര്‍ധ സെഞ്ച്വറുിയും നേടിയെങ്കിലും ആരാധകര്‍ ഇപ്പോഴും ചര്‍ച്ചചെയ്യുന്നത് ദസുണ്‍ ഷണകയെ പുറത്താക്കിയ അശ്വിന്റെ മാന്ത്രിക ബൗളിങ്ങാണ്.
15 ബോളില്‍ രണ്ടു റണ്‍സുമായി നില്‍ക്കവേയായിരുന്നു ഷണകയുടെ ഓഫ് സ്റ്റംമ്പ് അശ്വിന്‍ വീഴ്ത്തുന്നത്. പിച്ച് ചെയ്ത പന്തിന്റെ ബൗണ്‍സ് താരം മനസിലാക്കുമ്പോഴേക്ക് പന്ത് ബെയില്‍സ് തെറിപ്പിക്കുകയായിരുന്നു.
വീഡിയോ കാണാം: