ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം. ഇന്നിങ്സിനും 239 റണ്‍സിനുമാണ് ശ്രീലങ്കയുടെ തോല്‍വി.
ആദ്യ ഇന്നിങ്സില്‍ 610 റണ്‍സ് നേടിയ ലങ്കയ്ക്ക് രണ്ട് ഇന്നിങ്സ് ബാറ്റ് ചെയ്തിട്ടും ഇന്ത്യക്ക് ഒപ്പമെത്താനായില്ല. ആദ്യ ഇന്നിങ്സില്‍ 205 ഉം രണ്ടാം ഇന്നിങ്സില്‍ 166 റണ്‍സും മാത്രമാണ് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നേടാനായത്.
ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറിയും മുരളി വിജയ്, ചേതശ്വര്‍ പുജാര, രോഹിത് ശര്‍മ എന്നിവരുടെ സെഞ്ചുറികളുമാണ് ഇന്ത്യക്ക് ഒന്നാം ഇന്നിങ്സില്‍ കരുത്തായത്. ആറു വിക്കറ്റുകള്‍ മാത്രം നഷ്ടമായ ഇന്ത്യ ആദ്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത് ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
2007ല്‍ ബംഗ്ലാദേശിനെതിരെ മിര്‍പൂരില്‍ ഇതേ മാര്‍ജിനില്‍ ജയിച്ച് ഇന്ത്യ ടെസ്റ്റിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയിരുന്നു.
61 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിനേഷ് ചന്ദിമല്‍ ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റ് സ്വന്തമാക്കിയ അശ്വിനും രണ്ടാം ഇന്നിങ്സിലും അതാവര്‍ത്തിച്ചു. എട്ടു വിക്കറ്റ് സ്വന്തമാക്കിയ അശ്വിന്‍ ടെസ്റ്റില്‍ 300 വിക്കറ്റിനെ നേട്ടവും സ്വന്തം പേരിലാക്കി.
ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി