| Friday, 15th September 2023, 12:06 pm

ഇന്ത്യൻ ടീം വിളിച്ചാൽ എല്ലാം നൽകും: ആർ. അശ്വിൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യൻ ടീമിനോടുള്ള തന്റെ അർപ്പണബോധത്തെക്കുറിച്ച് സംസാരിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യൻ ടീമിന് തന്നെ ആവശ്യമാണെങ്കിൽ തന്റെ എല്ലാം ടീമിനായി നൽകുമെന്നാണ് അശ്വിൻ പറഞ്ഞത്.

‘കഴിഞ്ഞ 14-15 വർഷമായി ഞാൻ ഇന്ത്യൻ ടീം അംഗമാണ്. ഇന്ത്യൻ ടീമിനൊപ്പം ഒരുപാട് നിമിഷങ്ങൾ ഞാൻ സ്വന്തമാക്കിയിട്ടുണ്ട്. ഞാൻ ഇന്ത്യൻ ടീമിനൊപ്പം വിജയിച്ചതിനേക്കാൾ കൂടുതൽ തവണ പരാജയപ്പെട്ടിട്ടുണ്ട്. പരാജയങ്ങളുടെ ന്യായമായ പങ്കും ഞാൻ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിനെ ഞാൻ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു. നാളെ പോലും ഇന്ത്യൻ ടീമിന് എന്നെ ആവശ്യമെങ്കിൽ എന്റെ എല്ലാം നൽകാൻ ഞാൻ തയ്യാറാണ്,’ അശ്വിൻ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

സമീപ കാലങ്ങളിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു അശ്വിൻ. എന്നാൽ സമീപ കാലങ്ങളിൽ ഏകദിന ക്രിക്കറ്റിൽ അദ്ദേഹത്തിന് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനായിരുന്നില്ല. 2022 ജനുവരിയിലാണ് അവസാനമായി ഇന്ത്യക്ക് വേണ്ടി അശ്വിൻ ഏകദിനം കളിച്ചത്.

ഒക്ടോബറിൽ സ്വന്തം തട്ടകത്തിൽ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടാനും താരത്തിന് സാധിച്ചിരുന്നില്ല.

ഇന്ത്യക്ക് വേണ്ടി 113 മൽസരങ്ങൾ കളിച്ച അശ്വിൻ 151 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Ravichandran Ashwin shares his devotion to the Indian cricket team

We use cookies to give you the best possible experience. Learn more