ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. ഇന്ത്യന്‍ ബൗളിങ് നിരയുടെ തകര്‍പ്പന്‍ ആക്രമണത്തിലാണ് ഇംഗ്ലണ്ട് തകര്‍ന്നത്.
രവിചന്ദ്രന്‍ അശ്വിന്‍ അഞ്ച് വിക്കറ്റും കുല്‍ദീപ് യാദവ് നാല് വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. അശ്വിന്‍ 15.5 ഓവറില്‍ 51 റണ്‍സ് വിട്ടുകൊടുത്ത് 3.22 എന്ന തകര്‍പ്പന്‍ ഇക്കണോമിയിലാണ് അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും അശ്വിന് സാധിച്ചിരിക്കുകയാണ്. ഒരു ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ഫൈഫര്‍ സ്വന്തമാക്കുന്ന ഓപ്പണിങ് ബൗളറാകാനാണ് ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ രവിചന്ദ്രന്‍ അശ്വിന് സാധിച്ചത്.
ഒരു ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ഫൈഫര്‍ സ്വന്തമാക്കുന്ന ഓപ്പണിങ് ബൗളര്‍, ടീം, വിക്കറ്റ് എന്ന ക്രമത്തില്‍
ഹോം ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേടുന്ന താരം എന്ന റെക്കോഡും അശ്വിന്‍ സ്വന്തമാക്കിയിരുന്നു. 35 വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെയുള്ള ഡെഡ് റബ്ബര്‍ മാച്ച് മാര്‍ച്ച് ഏഴിനാണ്. ധര്‍മശാലയാണ് വേദി.
Content Highlight: Ravichandran Ashwin In Record Achievement