| Monday, 31st July 2023, 4:49 pm

മിന്നൽ മുരളിക്ക് ശേഷം പുതിയ സൂപ്പർ ഹീറോയോ? ചർച്ചയായി ബേസിലിന്റെ പുതിയ പോസ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനും സംവിധായകനുമായ ബേസിൽ ജോസഫിനൊപ്പം പ്രശസ്ത ഛായാഗ്രാഹകൻ ആർ. വർമൻ പങ്കുവെച്ച ചിത്രം ചർച്ചയാകുന്നു. ആർ. വർമൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗ്.

‘യേ ബ്യൂട്ടിഫുൾ തല, ലവ് യു. ലവ് ബേസിൽ, ഗ്രേറ്റ് ഗൈസ് ആൻഡ് നമ്പർ വൺ ജോഡി’ എന്നാണ് രൺവീർ കമന്റായി കുറിച്ചിരിക്കുന്നത്.

രൺവീറിന്റെ കമന്റാണ് പോസ്റ്റിനെ കൂടുതൽ ചർച്ചയാക്കുന്നത്. തൊണ്ണൂറുകളിലെ പ്രേക്ഷകരുടെയും കുട്ടികളുടെയും പ്രിയപ്പെട്ട സൂപ്പർ ഹീറോയായി ശക്തിമാൻ സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുന്നത്. ശക്തിമാൻ ലോഡിങ് എന്നുള്ള കമന്റുമായി ആരാധകർ എത്തിയിട്ടുണ്ട്.

ശക്തിമാനെ വീണ്ടും സ്‌ക്രീനിലേക്ക് എത്തിക്കുന്ന വിവരം സോണി പിക്‌ചേഴ്‌സ് പുറത്ത് വിട്ടിരുന്നു. ചിത്രത്തിന്റെ സംവിധായകനായി ബേസില്‍ ജോസഫായിരിക്കും എത്തുക എന്ന റിപ്പോർട്ടുകൾ പരന്നിരുന്നു. ബേസില്‍ ജോസഫും ശക്തിമാന്‍ ടീമും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന രീതിയിലും വാർത്തകൾ വന്നിരുന്നു. സൂപ്പര്‍ ഹീറോയായി രണ്‍വീര്‍ സിങ് എത്തുമെന്നും ചർച്ചകളിൽ ഉണ്ടായിരുന്നു.

മിന്നൽ മുരളിയുടെ പുതിയൊരു സൂപ്പർ ഹീറോയെ ബേസിൽ പ്രേക്ഷകർക്ക് സമ്മാനിച്ചതുകൊണ്ടുതന്നെ ചർച്ചകൾ അതിവഗം ചൂടുപിടിക്കുന്നു.

Content Highlights: ravi varman’s photo with basil joseph and discussions on sakthiman movie

We use cookies to give you the best possible experience. Learn more