| Wednesday, 3rd November 2021, 3:09 pm

കരിയറിലെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം; ടൈഗര്‍ നാഗേശ്വരറാവുവിന്റെ പോസ്റ്റര്‍ പുറത്ത് വിട്ട് രവി തേജ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്ക് സൂപ്പര്‍താരം രവി തേജയുടെ പുതിയ ചിത്രം ‘ടൈഗര്‍ നാഗേശ്വരറാവു’വിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 1970 കാലഘട്ടത്തില്‍ ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്ന ഒരു കള്ളന്റെ കഥയാണ് ചിത്രം പറയുന്നത്.

കഥാപാത്രത്തിനായി വന്‍ ഗെറ്റപ്പ് ചെയ്ഞ്ചാണ് താരം നടത്തിയത്. രവി തേജയുടെ ഇതുവരെയുള്ള എല്ലാ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമാവും ടൈഗര്‍ നാഗേശ്വര റാവു എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ചിത്രത്തിലെ മറ്റ് നടീനടന്‍മാരെ കുറിച്ചുള്ള വിവരങ്ങളൊനനും ഇനിയും പുറത്തുവിട്ടിട്ടില്ല.

വംശിയുടെ സംവിധാനമികവിലാണ് ചിത്രം ഒരുങ്ങുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാളാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും വംശി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

പാന്‍ ഇന്ത്യന്‍ ലെവലില്‍ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. രവി തേജയുടെ കരിയറിലെ ആദ്യ പാന്‍ ഇന്ത്യന്‍ സിനിമയാണ് ടൈഗര്‍ നാഗേശ്വര റാവു.

ആര്‍. മാധിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജി.വി. പ്രകാശ്കുമാര്‍ സംഗീത സംവിധാനവും ശ്രീകാന്ത് വിസ്സ സംഭാഷണങ്ങളുമൊരുക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ravi Teja share the poster of Tiger Nageshwar Rao

We use cookies to give you the best possible experience. Learn more