| Sunday, 17th December 2023, 1:44 pm

റിയല്‍ ഫാന്‍ബോയ്; ബിഗ് ബിയുടെ ലുക്കില്‍ രവി തേജ; 'മിസ്റ്റര്‍ ബച്ചന്‍' ഫസ്റ്റ് ലുക്ക് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രവി തേജയും സംവിധായകന്‍ ഹരീഷ് ശങ്കറും ഒന്നിക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. ‘മിസ്റ്റര്‍ ബച്ചന്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ രവി തേജ തന്റെ എക്‌സിലൂടെ പുറത്തുവിടുകയായിരുന്നു.

രവി തേജയും ഹരീഷ് ശങ്കറും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണ് ‘മിസ്റ്റര്‍ ബച്ചന്‍’. ‘ഷോക്ക്’, ‘മിറപാകെ’ എന്നിവയായിരുന്നു അവരൊരുമിച്ച മുന്‍ ചിത്രങ്ങള്‍.

അമിതാഭ് ബച്ചന്റെ കടുത്ത ആരാധകനായ രവി തേജ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ബച്ചന്റെ ലുക്കിലാണുള്ളത്. എഴുപതുകളിലെ അമിതാഭ് ബച്ചന്റെ നീളമുള്ള മീശയിലും ഹെയര്‍കട്ടിലുമാണ് രവി തേജയെത്തുന്നത്.

പോസ്റ്ററില്‍ അദ്ദേഹത്തിന് പിന്നില്‍ ബച്ചന്റെ കാരിക്കേച്ചറും സിനിമാ ഹാളും കാണുന്നുണ്ട്. ‘മിസ്റ്റര്‍ ബച്ചന്‍’ എന്ന ടൈറ്റിലിന് താഴെ അമിതാഭ് ബച്ചന്റെ ‘നാം തോ സുന ഹോഗാ’ എന്ന ഡയലോഗുമുണ്ട്.

പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ അമിതാഭ് ബച്ചന്റെ ഒരു റിയല്‍ഫാന്‍ ബോയ്‌യാണ് രവി തേജയെന്ന കമന്റുകളുയര്‍ന്നു. ഭാഗ്യശ്രീ ബോര്‍സാണ് ചിത്രത്തിലെ നായിക. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ‘മിസ്റ്റര്‍ ബച്ചന്‍’.

വിവേക് കുച്ചിഭോട്ലയാണ് സഹനിര്‍മാതാവ്. മിക്കി ജെ. മേയര്‍ സംഗീതവും അയനങ്ക ബോസ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. പീപ്പിള്‍ മീഡിയ ഫാക്ടറിയാണ് ചിത്രം നിര്‍മിക്കുന്നത്. ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും.

Content Highlight: Ravi Teja’s Movie Mr Bachchan First Look Poster Out

We use cookies to give you the best possible experience. Learn more