ഇന്ത്യയുടെ മുന്നിലുള്ള വലിയ റെഡ് ബോള്‍ ഇവന്റാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. ഓസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പര നവംബര്‍ 22നാണ് ആരംഭിക്കുന്നത്. പെര്‍ത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ വമ്പന്‍ മുന്നൊരുക്കത്തിലാണ്. എന്നാല്‍ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി.
ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയില്‍ വിജയിക്കണമെങ്കില്‍ മാക്‌സിമം പ്രകടനം കാഴ്ചവെക്കണമെന്നും ഓസീസിനെ സമ്മര്‍ദത്തിലാക്കാന്‍ മറ്റൊരു വഴിയുമില്ലെന്നാണ് ശാസ്ത്രി അഭിപ്രായപ്പെട്ടത്.
‘ഇത് തീര്‍ച്ചയായും കഠിനമായിരിക്കും. ഒരു പരിശീലകനെന്ന നിലയില്‍ എന്റെ മൂന്ന് പര്യടനങ്ങളില്‍ ഇന്ത്യയെ വിജയിപ്പിച്ചു, തുടക്കം മുതല്‍ നിങ്ങളുടെ എ ക്ലാസ് പ്രകടനം കാഴ്ചവെക്കണം. ഓസ്ട്രേലിയയെ സമ്മര്‍ദത്തിലാക്കണമെങ്കില്‍ നിങ്ങളുടെ മാക്‌സിമം ഗെയിമും പുറത്തെടുക്കണം,
അവര്‍ക്ക് ഒരിഞ്ച് പോലും നല്‍കരുത്, അല്ലെങ്കില്‍ പരമ്പരയിലേക്ക് തിരിച്ചുവരാന്‍ അവര്‍ അനുവദിക്കില്ല. അവര്‍ക്കെതിരെ കളിക്കാന്‍ വേറെ ഒരു വഴിയുമില്ല. നിങ്ങള്‍ മികച്ചത് നല്‍കണം, അല്ലെങ്കില്‍ ഒരിഞ്ച് വ്യത്യാസത്തില്‍ നിങ്ങള്‍ പരാജയപ്പെടും.
ഹോം ടീമിനെ പിന്തുണയ്ക്കാന്‍ മാധ്യമങ്ങളില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. അതിനനുസരിച്ച് നിങ്ങള്‍ കഠിനമായി കളിക്കുകയും ആതിഥേയരുടെ ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്താല്‍, മാധ്യമങ്ങള്‍ നിങ്ങളെ ബൂസ്റ്റ് ചെയ്യും,’ രവി ശാസ്ത്രി ഫോക്‌സ് ക്രിക്കറ്റില്‍ പറഞ്ഞു.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യശസ്വി ജെയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍
ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.
രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.
മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.
ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.
അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്
Content Highlight: Ravi Shastri Warns Indian Team Ahead Of Border Gavasker Trophy