ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ബ്രിസ്‌ബേനിലെ ഗാബയില്‍ നടന്ന ആവേശം നിറഞ്ഞ മത്സരത്തില്‍ രസംകൊല്ലിയായി മഴ പെയ്തതോടെ മത്സരത്തിന്റെ നല്ലൊരു ഭാഗവും വെള്ളത്തിലാവുകയായിരുന്നു.
പരമ്പരയിലെ ബോക്സിങ് ഡേ ടെസ്റ്റ് എം.സി.ജിയിലാണ് നടക്കുക. ഡിസംബര്‍ 26 മുതല്‍ 30വരെയാണ് മത്സരം. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇരുവരും വിജയം മാത്രം ലക്ഷ്യംവെച്ചാണ് ഇറങ്ങുന്നത്. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍യ്ക്ക് കളത്തില്‍ ഇറങ്ങിയ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലായിരുന്നു.
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വിട്ടുനിന്ന രോഹിത് രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും വിമര്‍ശനങ്ങള്‍ക്ക് വിധേയനായി കഴിഞ്ഞ ഏഴ് റെഡ് ബോള്‍ മത്സരങ്ങളില്‍ നിന്ന് 152 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന് നേടാനായത്. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി.
‘രോഹിത് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു, പക്ഷെ കെ.എല്‍ രാഹുല്‍ ഇതുവരെ മനോഹരമായി ബാറ്റ് ചെയ്തത് കാണുന്നതില്‍ സന്തോഷമുണ്ട്. ആറാം നമ്പര്‍ സ്ഥാനത്ത് അപകടകാരിയാകാന്‍ സാധ്യതയുള്ളതിനാല്‍ രോഹിത് തന്റെ ബാറ്റിങ്ങില്‍ അല്‍പ്പം മാറ്റം വരുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവന്‍ മനസില്‍ വ്യക്തമായിരിക്കണം, ആക്രമണം എതിരാളികളിലേക്ക് എത്തിക്കണം, മറ്റൊന്നിനെക്കുറിച്ചും വിഷമിക്കേണ്ടതില്ല,’ ശാസ്ത്രി ഐ.സി.സി റിവ്യൂവില്‍ പറഞ്ഞു.
Content Highlight: Ravi Shastri Talking About Rohit Sharma