എങ്ങനെ കളിക്കണമെന്ന് വ്യക്തമായിരിക്കണം, അവന്‍ അപകടകാരിയാണ്: തുറന്ന് പറഞ്ഞ് രവി ശാസ്ത്രി
Sports News
എങ്ങനെ കളിക്കണമെന്ന് വ്യക്തമായിരിക്കണം, അവന്‍ അപകടകാരിയാണ്: തുറന്ന് പറഞ്ഞ് രവി ശാസ്ത്രി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th December 2024, 10:34 pm

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ പരമ്പരയിലെ ബോക്സിങ് ഡേ ടെസ്റ്റ് എം.സി.ജിയിലാണ് നടക്കുക. ഡിസംബര്‍ 26 മുതല്‍ 30വരെയാണ് മത്സരം. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇരുവരും വിജയം മാത്രം ലക്ഷ്യംവെച്ചാണ് ഇറങ്ങുന്നത്.

നാലാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം വലിയ മാറ്റമാണ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നതനുസരിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ യശസ്വി ജെയ്സ്വാളിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്.

ഓപ്പണിങ്ങില്‍ രോഹിത്തിന്റെ സ്ഥാനത്ത് കഴിഞ്ഞ രണ്ട് ടെസ്റ്റിലും കളിച്ചത് കെ.എല്‍. രാഹുലായിരുന്നു. ഇപ്പോള്‍ സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി.

‘രോഹിത് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു, പക്ഷെ കെ.എല്‍ രാഹുല്‍ ഇതുവരെ മനോഹരമായി ബാറ്റ് ചെയ്തത് കാണുന്നതില്‍ സന്തോഷമുണ്ട്. രോഹിത് അപകടകാരിയാണ്, അതിനായി അവന്‍ ബാറ്റിങ്ങില്‍ അല്‍പ്പം മാറ്റം വരുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

എങ്ങനെയാണ് കളിക്കേണ്ടതെന്ന് വ്യാക്തമായിരിക്കണം, അവന്‍ ആക്രമണം എതിരാളികളിലേക്ക് എത്തിക്കണം, മറ്റൊന്നിനെക്കുറിച്ചും വിഷമിക്കേണ്ടതില്ല,’ ശാസ്ത്രി ഐ.സി.സി റിവ്യൂവില്‍ പറഞ്ഞു.

Content Highlight: Ravi Shastri talking About Rohit Sharma