ടി-20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെ 6 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ. വമ്പന്‍ പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടാനാണ് പാകിസ്ഥാന് സാധിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് റിഷബ് പന്താണ്. ആറ് ഫോറുകള്‍ ഉള്‍പ്പെടെ സ്ലോ പിച്ചില്‍ 135.48 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താനും മികച്ച കീപ്പിങ് നടത്താനും താരത്തിന് സാധിച്ചിരുന്നു. മത്സരത്തിലെ വിജയത്തിന് പുറകെ ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച് പന്തിന് മികച്ച ഫീല്‍ഡിങ്ങിനുള്ള മെഡല്‍ കൊടുക്കുമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് ഡ്രസിങ് റൂമില്‍ എത്തിയ രവിശാസ്ത്രി പന്തിന് മെഡല്‍ നല്‍കുകയും സംസാരിക്കുകയും ചെയ്തിരുന്നു.
‘പന്തിന് അപകടം പറ്റിയത് കേട്ടപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി കരഞ്ഞു, അവന്‍ ഹോസ്പിറ്റലില്‍ മോശം അവസ്ഥയിലായിരുന്നു, അവിടെ നിന്ന് തിരിച്ചെത്തി എ സോണില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ കളിക്കുന്നത് ഹൃദയ സ്പര്‍ശിയായിരുന്നു. നിങ്ങളുടെ ബാറ്റിങ് കഴിവ് എന്താണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു, എന്നാല്‍ നിങ്ങളുടെ പക്കലുള്ള എക്‌സ് ഫാക്ടര്‍ നിങ്ങളുടെ വിക്കറ്റ് കീപ്പിങ്ങാണ്,
ഓപ്പറേഷനുശേഷം നിങ്ങള്‍ എത്രമാത്രം കഠിനാധ്വാനം ചെയ്തു എന്നത് വലിയ ആദരവ് അര്‍ഹിക്കുന്നതാണ്. നിങ്ങള്‍ക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇത് ഒരു പ്രചോദനമാണ്, മരണത്തില്‍ നിന്നുള്ള പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് നിങ്ങള്‍ വിജയം നേടി, നന്നായി ചെയ്തു, മികച്ചത്, നല്ല ജോലി തുടരുക,’ രവി ശാസ്ത്രി
മത്സരത്തില്‍ പന്തിന് പുറമെ അക്സര്‍ പട്ടേല്‍ 18 പന്തില്‍ നിന്ന് 20 റണ്‍സും നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് 12 പന്തില്‍ നിന്ന് 13 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി വെറും നാല് റണ്‍സിനാണ് പുറത്തായത്.
നഷ്ടപ്പെടുമെന്ന് കരുതിയ മത്സരത്തില്‍ നാല് ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. ഡെത് ഓവറില്‍ ജസ്പ്രീത് മിന്നും പ്രകടനമാണ് താരം കാഴ്ചവച്ചത്. 19ാം ഓവറില്‍ മൂന്ന് റണ്‍സ് വഴങ്ങി ഇഫ്തിഖര്‍ അഹമ്മദിന്റെ വിക്കറ്റും താരം നേടിയിരുന്നു. കളിയിലെ താരവും ബുംറയായിരുന്നു. താരത്തിന് പുറമേ ഹര്‍ദിക് പാണ്ഡ്യ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും പട്ടേല്‍ 11 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി. അവസാന ഓവര്‍ ഹര്‍ഷല്‍ പട്ടേല്‍ പൂര്‍ത്തിയാക്കുകയും ചെയ്തതോടെ ഇന്ത്യ വിജയിക്കുകയായിരുന്നു.
Content Highlight: Ravi shastri Talking About Rishabh Pant