ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ 86 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് ഓസീസ് നേടിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ നേടിയത് ജസ്പ്രീത് ബുംറയാണ്. ആകാശ് ദീപ്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നാലാം മത്സരത്തിലും ബുംറയുടെ ആറാട്ടാണ് കാണാന്‍ സാധിച്ചത്. ഏഴ് മെയ്ഡന്‍ അടക്കം 75 റണ്‍സ് വിട്ടുകൊടുത്താണ് താരം മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. പരമ്പരയില്‍ ഇതുവരെ 24 വിക്കറ്റുകളാണ് ബുംറ നേടിയത്.
മത്സരത്തിനിടയില്‍ ആദം ഗില്‍ക്രിസ്റ്റ് ഒപ്പമുണ്ടായിരുന്ന രവിശാസ്ത്രിയോട് ബുംറയെക്കുറിച്ച് ചോദിച്ചു. കരിയറില്‍ ഉടനീളം ബുംറയ്ക്ക് തന്റെ പേസ് തീവ്രത നിലനിര്‍ത്താന്‍ സാധിക്കുമോ എന്നാണ് ചോദിച്ചത്. ബുംറയ്ക്ക് അതിന് സാധിക്കുമെന്നാണ് ശാസ്ത്രി മറുപടി പറഞ്ഞത്. അതിന് താരം അതെങ്കിലും ഒരു ഫോര്‍മാറ്റ് ഉപേക്ഷിക്കേണ്ടിവരുമെന്നും ശാസ്ത്രി പറഞ്ഞു.
‘അവന് കഴിയും, പക്ഷേ അത് നേടുന്നതിന് അയാള്‍ക്ക് ഒരു ഫോര്‍മാറ്റ് ഉപേക്ഷിക്കേണ്ടിവരും. എല്ലാ ഫോര്‍മാറ്റിലും കളിച്ച് അത് നിലനിര്‍ത്താന്‍ ബുംറയ്ക്ക് കഴിയില്ല. അവന്‍ ഫോര്‍മാറ്റുകളിലുടനീളം മികച്ചവനാണ് എന്നതാണ് പ്രശ്‌നം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ നിരവധി ലീഗുകള്‍ നടക്കുന്നതിനാല്‍, എല്ലാ മത്സരങ്ങളും കളിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. ജസ്പ്രീത് ബുംറയെ എല്ലാ ടെസ്റ്റ് മത്സരങ്ങളും കളിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കില്‍, അദ്ദേഹത്തെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടിവരും,’ രവി ശാസ്ത്രി പറഞ്ഞു.
Content Highlight: Ravi Shastri Talking About Jasprit Bumrah