| Friday, 26th July 2024, 12:32 pm

അവന്‍ വിഡ്ഢിത്തങ്ങള്‍ ഒന്നും ചെയ്യില്ല, വ്യക്തമായ ആശയങ്ങള്‍ അവനുണ്ട്; ഗൗതം ഗംഭീറിനെക്കുറിച്ച് രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ശ്രീലങ്ക പര്യടനം ജൂലൈ 27 മുതല്‍ തുടങ്ങാനിരിക്കുകയാണ്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.

രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ പുതുയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴിലാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. 2024 ഐ.പി.എല്ലില്‍ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മൂന്നാം മെന്റര്‍ ആയിരുന്നു ഗൗതം. ശേഷം ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് നിരവധിപേരു പറഞ്ഞിരുന്നു.

രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴിലാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. 2024 ഐ.പി.എല്ലില്‍ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മൂന്നാം മെന്റര്‍ ആയിരുന്നു ഗൗതം. ശേഷം ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് നിരവധിപേര്‍ പറഞ്ഞിരുന്നു.

‘ഗൗതം ഗംഭീറിന് നല്ലൊരു ഐ.പി.എല്‍ സീസണ്‍ ഉണ്ടായിരുന്നു. എനിക്ക് തോന്നുന്നത് അവന്‍ ശരിയായ ഒരു യുവത്വത്തിന്റെ കാലഘട്ടത്തിലാണ് ഉള്ളത്. അവന് പുതിയ ഐഡിയകള്‍ ഉണ്ട്. പ്രത്യേകിച്ച് ഐ.പി.എല്ലിലുള്ള എല്ലാ താരങ്ങളെയും അവന് അറിയാം. അത് നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്,’രവി ശാസ്ത്രി ഐസിസിയുടെ റിവ്യൂ ഷോയില്‍ പറഞ്ഞു.

‘പിന്നെ നമുക്ക് ഗൗതം ഗംഭീര്‍ എന്ന വ്യക്തിയെ അറിയാം. അവന്‍ വിഡ്ഢിത്തങ്ങള്‍ ഒന്നും ചെയ്യില്ല. അവന് അവന്റെ വ്യക്തമായ ആശയങ്ങളുണ്ട്. മറ്റൊരു നല്ല കാര്യം അവന് കിട്ടിയത് ഒരു പക്വതയുള്ള ടീമിനെയാണ്. അതുകൊണ്ട് അവന്റേത് പക്വതയുള്ള ചിന്തകള്‍ ആണെങ്കില്‍ ഉറപ്പായും ബെനിഫിറ്റ് ഉണ്ടാകും.

ഇനിയുള്ളത് ഇന്‍ട്രസ്റ്റിങ് ആയിട്ടുള്ള സമയമാണ്. കളിക്കാരെ എങ്ങനെ മാനേജ് ചെയ്യുന്നു എന്നതാണ് കോച്ചിങ്ങില്‍ നിര്‍ണായകം. ഗൗതം അത് എങ്ങനെ മുന്നോട്ടു പോകുന്നു എന്നത് കാണാം. അതിനുള്ള എല്ലാ ടൂളും അവന് കിട്ടിക്കഴിഞ്ഞു. അവന് അതിനുള്ള അനുഭവസമ്പത്തും ഉണ്ട്,’രവി ശാസ്ത്രി പറഞ്ഞു.

Content Highlight: Ravi Shastri Talking About Gautham Gambhir

We use cookies to give you the best possible experience. Learn more