| Tuesday, 5th July 2022, 11:32 pm

ജയിക്കാനുള്ള മനോഭാവത്തിലായിരുന്നോ ഇവന്‍മാര്‍ കളിച്ചത്; ഇന്ത്യക്കെതിരെ വിമര്‍ശനവുമായി രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. അവസാന ദിനം 119 റണ്‍ വേണ്ടിയിരുന്ന ഇംഗ്ലണ്ട് അനായാസം വിജയിക്കുകയായിരുന്നു.

അവസാന ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് വിജയിക്കാന്‍ 378 റണ്‍സ് വേണമായിരുന്നു. ഓപ്പണര്‍മാര്‍ മുതല്‍ എല്ലാവരും മികച്ച രീതിയില്‍ അറ്റാക്ക് ചെയ്ത് കളിച്ച മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരു തരത്തിലും വെല്ലുവിളി ഉയര്‍ത്തിയില്ല.

ആദ്യ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ ഇന്ത്യക്ക് കൃത്യമായ മേല്‍കൊയ്മയുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് കാര്യമായ ലീഡുയര്‍ത്താന്‍ സാധിച്ചില്ല. എന്നാലും പൊരുതാവുന്ന സ്‌കോര്‍ ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും കോച്ചുമായ രവി ശാസ്തരിയുടെ അഭിപ്രായത്തില്‍ അഞ്ചാം ദിനം ഇന്ത്യന്‍ ടീം ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് കളത്തില്‍ ഇറങ്ങിയത്. ഒരു പരന്ന മനോഭാവത്തിലായിരുന്നു ഇന്ത്യന്‍ ടീം കളിത്തിറങ്ങിയത്.

‘രാവിലെ ഇന്ത്യ ശരിക്കും പരന്ന മനോഭാവത്തിലാണ് എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ശരിക്കും ഫ്‌ലാറ്റ്. ഇംഗ്ലണ്ടിനെ വലിച്ചെറിയാനുള്ള ആത്മവിശ്വാസം അവിടെ ഉണ്ടായിരുന്നില്ല, ”രവി ശാസ്ത്രി പറഞ്ഞു

ജഡേജയെ നേരത്തെ ബൗള്‍ ചെയ്യാന്‍ കൊണ്ടുവരായിരുന്നുവെന്നും അദ്ദേഹം ഒരു ഫ്‌ലാറ്റ് മനോഭാവത്തിലാണ് കളിച്ചതെന്ന അതേര്‍ട്ടണിന്റെ അഭിപ്രായത്തെ അദ്ദേഹം പിന്തുണച്ചു.

”ശരിക്കും, വളരെ നേരത്തെ ആക്രമണത്തില്‍ ഏര്‍പ്പെടേണ്ടതായിരുന്നു, വളരെ വൈകി. മൂന്ന് ബൗളര്‍മാരില്‍ മാത്രമാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നത്. സിറാജിനെക്കുറിച്ചോ ശാര്‍ദുല്‍ താക്കൂറിനെക്കുറിച്ചോ ചിന്തിക്കേണ്ട കാര്യമില്ലായിരുന്നു. അത് നേരത്തെ ജഡേജ ആകേണ്ടതായിരുന്നു. നിങ്ങള്‍ക്ക് രണ്ട് ഫാസ്റ്റ് ബൗളര്‍മാരുമായി ആരംഭിക്കാമായിരുന്നു. ബുംറയും ഷമിയും എന്നിവരുടെ കൂടെ ജഡേജയേയും ആക്രമണത്തിലേക്ക് കൊണ്ടുവരാമായിരുന്നു,’ ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: Ravi Shastri Slams Indian cricket team

We use cookies to give you the best possible experience. Learn more