കഴിഞ്ഞ കുറച്ചുനാളായി ക്രിക്കറ്റില്‍ ഏറ്റവും വലിയ ചര്‍ച്ചയാകുന്ന കാര്യമാണ് ഏകദിന ക്രിക്കറ്റ് വെട്ടികുറക്കെണമെന്നും ഐ.പി.എല്‍ പോലുള്ള ലീഗുകള്‍ വളരുമെന്നുമുള്ള കാര്യങ്ങള്‍.
അഭിപ്രായം പറയുന്നതില്‍ ഒട്ടും മടികാണിക്കാത്തയാളാണ് മുന്‍ ഇന്ത്യ.ന്‍ താരവും കോച്ചുമായ രവി ശാസ്ത്രി. അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിലുകള്‍ വിവാദങ്ങളില്‍ ചെന്ന് കലാശിക്കാറുണ്ട്. എന്നാലും തുറന്നുപറച്ചിലുകള്‍ നടത്താന്‍ അദ്ദേഹത്തിന് മടിയില്ല.
ഇപ്പോഴിതാ ഒരു വര്‍ഷം രണ്ട് ഐ.പി.എല്‍ സീസണ്‍ വേണമെന്ന് പറഞ്ഞിരിക്കുകയാണ് രവി ശാസ്ത്രി. നേരത്തെ ഐപി.എല്‍ സീസണ്‍ വിന്‍ഡോ ഉയര്‍ത്തുന്നതിനെ കുറിച്ച ബിസി.സി.ഐ സെക്രട്ടറി ജയ് ഷാ സംസാരിച്ചിരുന്നു.
‘നിങ്ങള്‍ക്ക് രണ്ട് ഐ.പി.എല്‍ സീസണുകള്‍ ഒരു വര്‍ഷത്തില്‍ നടത്താം. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ബ്രേക്ക് എടുക്കുമെന്നും ഞാന്‍ കരുതുന്നു. 10 ടീമുകളുള്ള മത്സരം ഭാവിയില്‍ 12 ടീമുകളിലേക്ക് മാറ്റാന്‍ സാധിക്കും, ”രവി ശാസ്ത്രി പറഞ്ഞു.
ഐ.പി.എല്ലിന്റെ വളര്‍ച്ച ക്രിക്കറ്റിന് നല്ലതാണെന്ന് ശാസ്ത്രി വിശ്വസിക്കുന്നു.
‘ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വളര്‍ച്ച എല്ലാവര്‍ക്കും നല്ലതാണ്. ഇന്ത്യയിലായാലും വെസ്റ്റ് ഇന്‍ഡീസിലായാലും പാക്കിസ്ഥാനിലായാലും ലീഗുകളെ പ്രോത്സാഹിപ്പിക്കണം. നിങ്ങള്‍ ടി-20 ലീഗുകളില്‍ മത്സരങ്ങള്‍ കളിക്കുക, തുടര്‍ന്ന് ടി-20 ലോകകപ്പിനായി ഒത്തുചേരുക,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Ravi Shastri says IPL must be conducted two times per year