| Wednesday, 1st June 2022, 6:44 pm

ക്രിക്കറ്റിന്റെ ഭാവി ഫുട്‌ബോളാണ്: രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗാണ് ഐ.പി.എല്‍. ഐ.പി.എല്‍ നടക്കുന്ന മാസങ്ങളില്‍ ഭൂരിഭാഗം പ്രധാന അന്താരാഷ്ട്ര ടീമുകളും മത്സരങ്ങള്‍ നടത്താറില്ല. ഫുട്‌ബോളിലാണെങ്കില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ വല്ലപ്പോഴുമെ ഉണ്ടാകാറുള്ളു.

ക്ലബ്ബ് ഗെയ്മുകളാണ് ഫുട്‌ബോളില്‍ കൂടുതലും. രാജ്യങ്ങല്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് വലിയ ടൂര്‍ണമെന്റുകളിലാണ്. ക്രിക്കറ്റും അത്തരത്തില്‍ മാറണമെന്നാണ് മുന്‍ ഇന്ത്യന്‍ കോച്ചും കളിക്കാരനുമായിരുന്ന രവി ശാസ്ത്രിയുടെ അഭിപ്രായം.

ട്വന്റി-20 ഗെയ്മുകളില്‍ രാജ്യങ്ങല്‍ തമ്മില്‍ ബൈലാറ്ററല്‍ പരമ്പര വെക്കുന്നത് ഒഴിവാക്കാണമെന്നതാണ് നല്ലതെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. രണ്ട് കൊല്ലം കൂടുംമ്പോള്‍ നടത്തുന്ന ലോകകപ്പ് മാത്രം മതി അന്തരാഷ്ട്ര ടി-20ക്ക് എന്നാണ് ശാസ്ത്രിയുടെ വാദം . ട്വന്റി-20 പരമ്പരകള്‍ ജയിച്ചാലും തോറ്റാലും ആരും ഓര്‍ക്കുക പോലുമില്ലയെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായിരുന്നപ്പോള്‍ പോലും ഫുട്‌ബോളിന്റെ വഴിയില്‍ ക്രിക്കറ്റും മാറണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതായത് ട്വന്റി-20 നിങ്ങള്‍ ലോകകപ്പ് മാത്രം കളിക്കുക. രണ്ട് ടീമുകള്‍ കളിക്കുന്ന പരമ്പരകളൊന്നും ആരും ഓര്‍ക്കുക പോലുമില്ല,’ ശാസ്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ഇന്ത്യയുടെ പരിശീലകനെന്ന നിലയില്‍ കഴിഞ്ഞ ആറ്-ഏഴ് വര്‍ഷത്തിനിടെ ലോകകപ്പ് ഒഴികെ ഒരു കളി പോലും ഞാന്‍ ഓര്‍ക്കുന്നില്ല. ഒരു ടീം ലോകകപ്പ് നേടുകയാണെങ്കില്‍ അവര്‍ അത് ഓര്‍ത്തിരിക്കും. നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ ലോകകപ്പൊന്നും വിജയിച്ചിട്ടില്ല അതിനാല്‍ ഞാന്‍ അതും ഓര്‍ക്കുന്നില്ലെയെന്ന് ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്ലിന് കൂടുതല്‍ സമയം കൊടുക്കണം, ഒരുകൊല്ലം രണ്ട് സീസണുകള്‍ വരെ ഐ.പി.എല്‍ വളരണമെന്നും മറ്റ് രാജ്യങ്ങളും ഇതുപോലെ ഫ്രഞ്ചൈസി ക്രിക്കറ്റുകള്‍ വര്‍ധിപ്പിക്കണമെന്നും ശാസ്ത്രി പറഞ്ഞു.

‘ 70 കളികള്‍ വീധം രണ്ട് സീസണുകളായി ഒരു കൊല്ലം 140 ഐ.പി.എല്‍ മത്സരങ്ങള്‍ നടത്തണം’ ഒരു കൊല്ലം രണ്ട് ഐ.പി.എല്‍ നീക്കത്തിന് ശാസ്ത്രിയുടെ നിര്‍ദേശം ഇങ്ങനെയാണ്. ഇതാണ് ക്രിക്കറ്റിന്റെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഈ വര്‍ഷം ഐ.പി.എല്ലില്‍ പുതിയ രണ്ട് ടീമുകള്‍ അരങ്ങേറിയത് ലീഗ് വളരുന്നതിന്റെ അടയാളമാണ്. ഭാവിയില്‍ ഐ.പി.എല്‍ കൂടുതല്‍ വളരുമെന്ന കാര്യം ഉറപ്പാണ്.

Content Highlights: Ravi Shastri Says Cricket has to increase league games like football

We use cookies to give you the best possible experience. Learn more