| Tuesday, 7th December 2021, 9:28 pm

അന്നായിരുന്നു ഞാന്‍ ഏറെ നിരാശനായത്, കോച്ചായതിന് ശേഷം അതായിരുന്നു എന്റെ മോശം ദിവസം; തുറന്ന് പറഞ്ഞ് രവിശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തേയും മികച്ച പരിശീലകരില്‍ ഒരാളായിരുന്നു മുന്‍ ഇന്ത്യന്‍ താരമായ രവിശാസ്ത്രി. ഒട്ടേറ പരമ്പര നേട്ടങ്ങളും മികച്ച വിജയങ്ങളും ശാസ്ത്രിയുടെ കീഴില്‍ ഇന്ത്യ നേടിയിട്ടുള്ളത്.

ഓസ്ട്രേലിയക്കെതിരെ നടന്ന 2 സീരീസിലും ഇംഗ്ലണ്ടിനെതിരെയും മികച്ച പ്രകടനമാണ് രവിശാസ്ത്രിയുടെ കീഴില്‍ ഇന്ത്യ നടത്തിയത്.

എന്നാല്‍ ചില തോല്‍വികളും അദ്ദേഹത്തിന് കീഴില്‍ ഉണ്ടായിട്ടുണ്ട്. ഐ.സി.സി ട്രോഫിയിലെ പരാജയവും ചില വമ്പന്‍ തോല്‍വികളും അദ്ദേഹം കോച്ചായിരിക്കുമ്പോള്‍ ഉണ്ടായിട്ടുണ്ട്.

എന്നാല്‍ ഒരു കോച്ച് എന്ന നിലയില്‍ ടീമിന്റെ പ്രകടനം കണ്ട് നിരാശനായ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് രവിശാസ്ത്രി പറയുന്നത്. ദി വീക്കിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ടീം 36 ന് പുറത്തായതാണ് തന്നെ ഏറ്റവും ഞെട്ടിച്ചതെന്നും നിരാശപ്പെടുത്തിയതെന്നുമാണ് അദ്ദേഹം പറയുന്നത്.

‘കുറച്ച് ദിവസങ്ങളോളം ടീമിനെ ഇത് ബാധിച്ചിരുന്നു. കഴിഞ്ഞത് മറക്കാനും മുന്നോട്ടുള്ള മത്‌സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഞാന്‍ അവരോട് പറഞ്ഞുകൊണ്ടിരുന്നത്. തിരിച്ചടിക്ക് പകരമെന്നൊണം ആ സീരീസ് സ്വന്തമാക്കിയാണ് ഞങ്ങള്‍ അവിടെ നിന്നും മടങ്ങിയത്,’ രവിശാസ്ത്രി പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Ravi Shastri reveals his toughest day as a coach

We use cookies to give you the best possible experience. Learn more