ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റ് എം.സി.ജിയിലാണ് നടക്കുക. ഡിസംബര്‍ 26 മുതല്‍ 30വരെയാണ് മത്സരം. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇരുവരും വിജയം മാത്രം ലക്ഷ്യംവെച്ചാണ് ഇറങ്ങുന്നത്.
പരമ്പരയില്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറകാഴ്ചവെച്ചത്. 21 വിക്കറ്റുകളാണ് ഇതുവരെ പരമ്പരയില്‍ താരം സ്വന്തമാക്കിയത്. ബുംറയ്ക്ക് മാത്രമാണ് വിക്കറ്റ് ടേക്കിങ്ങില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിച്ചത്.
ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ പരിശീലകനും താരവുമായ രവിശാസ്ത്രി വെസ്റ്റ് ഇന്ത്യന്‍ ഇതിഹാസ ബൗളര്‍ മാല്‍ക്കം മാര്‍ഷലുമായി താരതമ്യം ചെയ്യുകയാണ്. താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും മികച്ച ബൗളറാണ് മാര്‍ഷല്‍ എന്നും ബുംറ മാര്‍ഷലിനെപ്പോലെയാണെന്നാണ് ശാസ്ത്രി പറഞ്ഞത്.
‘ഞാന്‍ നേരിട്ട ഏറ്റവും മികച്ച ബൗളറായിരുന്നു മാല്‍ക്കം മാര്‍ഷല്‍, ബാറ്റര്‍മാരുടെ കളി അവന്‍ നന്നായി ശ്രദ്ധിക്കും. ബുംറ അദ്ദേഹത്തെപ്പോലെയാണ്. ബാറ്റര്‍മാരുടെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിയുന്നതില്‍ പ്രശസ്തനായിരുന്നു മാര്‍ഷല്‍,
200 ടെസ്റ്റ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനിരിക്കുകയാണ് ബുംറ, അതില്‍ 100ഉം ഇന്ത്യയിലായിരുന്നു. പരുക്കന്‍ സാഹചര്യങ്ങള്‍ കാരണം ഇന്ത്യയില്‍ പന്ത് റിവേഴ്സ് ചെയ്യാന്‍ തുടങ്ങുന്നു. പുതിയ പന്തില്‍ വിക്കറ്റ് വീഴ്ത്തിയില്ലെങ്കില്‍ അവസാനം അവന്‍ അപകടകാരിയാകും,’ രവി ശാസ്ത്രി ഫോക്സ് ക്രിക്കറ്റ്.എയോട് പറഞ്ഞു.
ഇന്റര്‍നാഷണല്‍ മത്സരങ്ങളിലെ 217 മത്സരങ്ങളില്‍ നിന്ന് 523 വിക്കറ്റുകളാഓണ് മാല്‍ക്കം നേടിയത്. ബുംറ നിലവില്‍ റെഡ് ബോളില്‍ 194 വിക്കറ്റും ഏകദിനത്തില്‍ 149 വിക്കറ്റും നേടിയിട്ടുണ്ട്. മെല്‍ബണിലും ബുംറ മിന്നും പ്രകടനം കാഴ്ചവെക്കുമെന്ന് ഉറപ്പാണ്. കാരണം മെല്‍ബണ്‍ പിച്ച് പേസര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: Ravi Shastri Compares Malcolm Marshall And Jasprit Bumrah