ദുബായ്: പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയതോടെ ബി.സി.സി.ഐയ്‌ക്കെതിരെ ഒളിയമ്പുമായി രവി ശാസ്ത്രി. ലോകകപ്പിന് മുന്‍പ് ടീമിന് ആവശ്യമായ ഇടവേള ലഭിച്ചില്ലെന്ന് രവി ശാസ്ത്രി പറഞ്ഞു.
‘ബയോബബിളില്‍ കഴിഞ്ഞ ആറ് മാസമായി തുടരുകയാണ് ഞങ്ങള്‍. മാനസികമായും ശാരീരികമായും ഏറെ തളര്‍ന്നു,’ ശാസ്ത്രി പറഞ്ഞു.
വലിയ മത്സരങ്ങള്‍ വരുമ്പോള്‍ ഏത് ടീമും സമ്മര്‍ദ്ദത്തിനടിമപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളെല്ലാവരും ടി-20ലോകകപ്പിന് മുന്‍പ് ഇടവേള ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഐ.പി.എല്ലും ലോകകപ്പും തമ്മിലുള്ള ഇടവേള അല്‍പ്പം കൂടി വലുതാകണം എന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്,’ ശാസ്ത്രി പറഞ്ഞു.
അതേസമയം ലോകകപ്പ് തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് വരെയായിരുന്നു ശാസ്ത്രിയുടെ കരാര്‍. പരിശീലകസ്ഥാനത്തേക്ക് മുന്‍താരം രാഹുല്‍ ദ്രാവിഡിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Ravi Shastri BCCI IPL