വിരാടുമല്ല രോഹിത്തുമല്ല ലോകകപ്പില്‍ ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ അവന്‍; സ്റ്റാര്‍ ബാറ്ററെ കുറിച്ച് രവി ശാസ്ത്രി
ലോകകപ്പിന് തിരി തെളിയാന്‍ മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പിനിടെ ഇന്ത്യന്‍ നിരയില്‍ എക്‌സ് ഫാക്ടറാകാന്‍ പോകുന്ന താരത്തെ കുറിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും പരിശീലകനും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ രവി ശാസ്ത്രി. ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവിനെയാണ് ശാസ്ത്രി ഇന്ത്യയുടെ എക്‌സ് ഫാക്ടറാകാന്‍ പോകുന്ന താരം എന്ന വിശേഷിപ്പിച്ചത്.
‘ഞാന്‍ അവനെ കൃത്യമായി നിരീക്ഷിക്കും. വളരെ, വളരെയധികം ശ്രദ്ധാപൂര്‍വം അവനെ നിരീക്ഷിക്കും. ടീമിന്റെ ടോപ് ഓര്‍ഡര്‍ വളരെ നന്നായി കളിക്കുകയും ആറോ ഏഴോ എട്ടോ താരങ്ങളുമുണ്ടെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ നിങ്ങള്‍ അവനെയോ (സൂര്യകുമാര്‍) ശ്രേയസ് അയ്യരിനെയോ തെരഞ്ഞെടുക്കേണ്ടി വന്നേക്കാം.
എല്ലാവരും മികച്ച രീതിയില്‍ റണ്‍സ് നേടുകയാണെങ്കില്‍ അവനായിരിക്കും എക്‌സ് ഫാക്ടറായി മാറുന്നത്. ആറ്-ഏഴ്-എട്ട് നമ്പറുകളില്‍ ഹര്‍ദിക്കിനൊപ്പം ചേര്‍ന്ന് എതിര്‍ടീമിന് മേല്‍ വലിയ തോതില്‍ നാശം വിതയ്ക്കാനും മാച്ച് സ്വന്തമാക്കാനും സാധിക്കും.
അവസാന ആറോ ഏഴോ ഓവറില്‍ മത്സരം തങ്ങളുടേതാക്കാന്‍ അവരുണ്ടെങ്കില്‍ സാധിക്കും. ഇക്കാരണത്താല്‍ തന്നെ ആ എക്‌സ് ഫാക്ടറിനെ പരിഗണിക്കണം. ബാറ്റിങ് ചിലപ്പോള്‍ ബുദ്ധിമുട്ടിലായേക്കുമെന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ ഒരുക്കലും അങ്ങനെയല്ല,’ ശാസ്ത്രി ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.
പ്ലെയിങ് ഇലവനില്‍ സൂര്യകുമാറിനെ ഉറപ്പായും ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്ങും പറഞ്ഞിരുന്നു.
‘സൂര്യകുമാര്‍ ലോകകപ്പിലെ എല്ലാ മത്സരവും കളിക്കണം. അവന്‍ ആരുടെ സ്ഥാനത്താണ് കളിക്കേണ്ടത് എന്നെനിക്കറിയില്ല എന്നാല്‍ ആദ്യം എഴുതേണ്ട പേര് അവന്റെയാണ്. അതിന് ശേഷമാണ് മറ്റുള്ളവരുടെ പേര് എഴുതേണ്ടത്. ഒരു മത്സരത്തിന്റെ ഗതി പൂര്‍ണമായും മാറ്റാന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. അവന്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ മത്സരം ഏകപക്ഷീയമായി മാറും.
അദ്ദേഹത്തിന് മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാനുള്ള കഴിവുണ്ട്. ഫിനിഷര്‍മാരില്‍ ഞങ്ങള്‍ക്ക് ഹര്‍ദിക് പാണ്ഡ്യയും ജഡേജയും ഒക്കെയുണ്ടെങ്കിലും സൂര്യ അഞ്ചാം നമ്പറില്‍ കളിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം എല്ലാ മത്സരങ്ങളും കളിക്കണം മറ്റുള്ളവരുടെ ടീമുകളില്‍ ഒന്നും അദ്ദേഹത്തെക്കാള്‍ മികച്ച കളിക്കാരില്ല,’ ഹര്‍ഭജന്‍ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനമാണ് സൂര്യകുമാര്‍ പുറത്തെടുത്തത്. ഏകദിനത്തിലെ കരിയര്‍ ബെസ്റ്റ് പ്രകടനം തന്നെയായിരുന്നു സ്‌കൈ പുറത്തെടുത്തത്. എന്നിരുന്നാലും പ്ലെയിങ് ഇലവനില്‍ ഇടംപിടിക്കാന്‍ സൂര്യകുമാറിന് സാധിക്കും എന്ന് പറയാന്‍ സാധിക്കില്ല.
മധ്യനിരയില്‍ കെ.എല്‍. രാഹുലും ശ്രേയസ് അയ്യരും ഉള്ളതിനാല്‍ ഇവര്‍ക്ക് ശേഷം മാത്രമായിരിക്കും സൂര്യയുടെ പേര് പരിഗണിക്കുക.
Content highlight: Ravi Shastri about Suryakumar Yadav