| Monday, 19th February 2024, 6:16 pm

അവൻ കളിക്കളത്തിൽ സച്ചിനെപ്പോലെയാണ്; ശാസ്ത്രിയുടെ അഭിനന്ദന പ്രവാഹം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ കഴിഞ്ഞ ദിവസം അവസാനിച്ച മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 434 റണ്‍സിന്റെ ചരിത്രവിജയം നേടിയിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്.

പരമ്പരയില്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് യുവ ഓപ്പണര്‍ യശ്വസി ജെയ്സ്വാള്‍ നടത്തിയത്. ഈ സാഹചര്യത്തില്‍ ജെയ്സ്വാളിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം രവിശാസ്ത്രി.

ജെയ്സ്വാള്‍ ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറെ കളിക്കളത്തില്‍ ഓര്‍മിപ്പിച്ചുവെന്നാണ് ശാസ്ത്രി പറഞ്ഞത്.

‘ജെയ്സ്വാള്‍ കളിക്കളത്തില്‍ ബാറ്റ് ചെയ്യുന്ന രീതി എന്നെ വളരെയധികം ആകര്‍ഷിച്ചു. ബാറ്റിങ്ങിൽ മാത്രമല്ല ഭാവിയില്‍ ബോളു കൊണ്ടും അവന്‍ ഇന്ത്യന്‍ ടീമില്‍ വലിയ സംഭാവനകള്‍ നല്‍കും.

അവനായിരിക്കും രോഹിത്തിന്റെ ടീമിലെ പ്രധാന താരമാവുക. നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇപ്പോള്‍ ടീമിനായി എന്തും ചെയ്യാന്‍ തയ്യാറായാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെയാണ് ജെയ്സ്വാള്‍,’ രവി ശാസ്ത്രിയെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മത്സരത്തില്‍ ഇന്ത്യക്കായി യുവതാരം യശ്വസി ജെയ്സ്വാള്‍ ഇരട്ട സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 236 പന്തില്‍ പുറത്താവാതെ 214 റണ്‍സാണ് താരം നേടിയത്. 12 സിക്സറുകളും 14 ബൗണ്ടറികളും ആണ് ജെയ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 90.68 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

അതേസമയം ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. പരമ്പരയിലെ നാലാം മത്സരം ഫെബ്രുവരി 23 മുതലാണ് നടക്കുന്നത്. ജാര്‍ഖണ്ഡിലെ ജെ. എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Ravi Shasthri praises Yashasvi Jaiswal

Latest Stories

We use cookies to give you the best possible experience. Learn more