മുംബൈ: ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയോട് ഏകദിന-ടി20 ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിക്കാന്‍ രവി ശാസ്ത്രി നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് കോച്ചിന്റെ പുതിയ നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വരാനിരിക്കുന്ന ടി-20 ലോകകപ്പിന് ശേഷം കുട്ടിക്രിക്കറ്റിന്റെ നായകസ്ഥാനം ഒഴിയുമെന്ന് കോഹ്‌ലി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
ധോണി 2017ല്‍ നായകസ്ഥാനത്ത് നിന്നും മാറിയതോടെ ഇന്ത്യന്‍ ടീമിന്റെ ഭാരം കോഹ്‌ലിയുടെ ചുമലിലായിരുന്നു.
പല സമയങ്ങളിലും കോഹ്‌ലി ടീമീലില്ലാതിരുന്ന സാഹചര്യത്തിലും രോഹിത് ശര്‍മയുടെയും അജിന്‍ക്യ രഹാനെയുടെയും മികവില്‍ ഇന്ത്യന്‍ ടീം തുടരെ തുടരെ വിജയിച്ചതോടെയാണ് കോഹ്‌ലിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തിന് ഇളക്കം സംഭവിച്ച് തുടങ്ങിയത്.
‘സ്ഥിരം ക്യാപ്റ്റന്‍ ഇല്ലാതെ ഇന്ത്യ ഓസ്ട്രേലിയന്‍ പരമ്പര ജയിച്ചതിന് ശേഷമാണ് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇപ്പോള്‍ തീരുമാനിക്കപ്പെട്ട പ്രകാരം കാര്യങ്ങള്‍ മുന്നോട്ട് പോയില്ലെങ്കില്‍ 2023ന് മുമ്പ് കോഹ്‌ലി ഏകദിന ക്യാപ്റ്റന്‍സി ഉപേക്ഷിക്കേണ്ടിവന്നേക്കും.
ആറ് മാസങ്ങള്‍ക്ക് മുന്‍പ് രവി ശാസ്ത്രി ഇക്കാര്യം കോഹ്‌ലിയോട് സംസാരിച്ചിരുന്നു. എന്നാല്‍ കോഹ്‌ലി ഇക്കാര്യം ഗൗനിച്ചിരുന്നില്ല. ഏകദിനത്തില്‍ ഇന്ത്യയെ നയിക്കാനും ടി20 ലോകകപ്പ് നേടിക്കൊടുക്കാനും കോഹ്‌ലി ആഗ്രഹക്കുന്നുണ്ട്.
ഒരു കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തിന് ഇപ്പോഴും ധാരാളം പൊട്ടന്‍ഷ്യലുണ്ട്. ഒരു ബാറ്റ്‌സ്മാനായി കോഹ്‌ലിയെ എങ്ങനെ കൂടുതല്‍ ഉപയോഗപ്പെടുത്താമെന്നാണ് ബോര്‍ഡ് പോലും ചര്‍ച്ച ചെയ്യുന്നത്,’ ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കഴിഞ്ഞ 2 വര്‍ഷമായി താരത്തിന്റെ ബാറ്റില്‍ നിന്നും ഒരു സെഞ്ച്വറി പോലും പിറന്നിട്ടില്ല. ക്യാപ്റ്റനെന്ന നിലയില്‍ ഉത്തരവാദിത്തങ്ങളുടെ സമ്മര്‍ദമാവാനാണ് സാധ്യതയെന്നും, കോഹ്‌ലിയെ ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പ്രയോജനപ്പെടുത്താനുമാണ് ഈ നീക്കം എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.