ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി മാനിഫെസ്റ്റോയെ കുറിച്ച് ചോദിച്ചതിന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രവിശങ്കര്‍ പ്രസാദ് ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. 2014 ലെ മാനിഫെസ്റ്റോ അതേ പോലെ പകര്‍ത്തിയെഴുതിയതാണോയെന്ന അവതാരകന്‍ അജിത് അഞ്ചുമിന്റെ ചോദ്യമാണ് രവിശങ്കര്‍ പ്രസാദിനെ ചൊടിപ്പിച്ചത്.
‘സൗമ്യമായി സംസാരിച്ചാല്‍ ഞാന്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും. നിങ്ങളൊരു സീനിയര്‍ എഡിറ്ററാണെങ്കില്‍ ഞാനും ഈ രാജ്യത്തെ ഒരു മുതിര്‍ന്ന നേതാവാണ്. എന്നോട് വിടുവായത്തരം പറയുകയാണെങ്കില്‍ നിങ്ങളോട് ഗുഡ്‌ബൈ പറയേണ്ടി വരും’ ഇങ്ങനെ പറഞ്ഞവസാനിപ്പിച്ച് രവിശങ്കര്‍ പ്രസാദ് ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.
പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ടിവി9 ഭാരത് വര്‍ഷ് ചാനലിലാണ് ചര്‍ച്ച നടന്നത്. നേരത്തെ എം.കെ രാഘവനെതിരായ ഒളിക്യാമറ ദൃശ്യവും കൊണ്ടു വന്നത്
എ.ബി.പി ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെ റാഫേലുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതിന് മോദി ക്ഷുഭിതനായി സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മാധ്യമപ്രവര്‍ത്തകയായ റുബികാ ലിയാഖത്തിനോട് മോദി ക്ഷുഭിതനാവുന്ന വീഡിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ട്വിറ്ററില്‍ പുറത്തുവിട്ടിരുന്നത്.