ബെംഗളൂരു: നടി ലീന മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തിരുന്നതായി രവി പൂജാരി. കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട രവി പൂജാരിയെ ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷന്‍ കൊടുത്തിരുന്നതായി സമ്മതിച്ചത്.
ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയാണ് ബെംഗളൂരുവില്‍ വെച്ച് രവി പൂജാരിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിച്ചതായും വിവരമുണ്ട്.
ലീനയില്‍ നിന്നും പണം തട്ടുന്നതിന് വേണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്നും പൂജാരി പറഞ്ഞു. നിലവില്‍ കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി. ഇയാളെ കേരളത്തിലേക്ക് കസ്റ്റഡിയില്‍ വാങ്ങാനും നീക്കമുണ്ട്.
കഴിഞ്ഞ ദിവസമാണ് സെനഗലില്‍ നിന്ന് പൂജാരിയെ ബെംഗളൂരുവില്‍ എത്തിച്ചത്. അപ്രതീക്ഷിതമായി പൂജാരി ഇന്ത്യന്‍ ഏജന്‍സിയുടെ പിടിയിലാവുകയായിരുന്നു.