ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ നാലാം മെഡല്‍ ഉറപ്പിച്ചു. പുരുഷന്‍മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയ ഫൈനലില്‍ കടന്നു.
കസാഖിസ്ഥാന്റെ സനയെവയെ തകര്‍ത്താണ് രവികുമാറിന്റെ ഫൈനല്‍ പ്രവേശനം.
നേരത്തെ കൊളംബിയയുടെ ഓസ്‌കര്‍ അര്‍ബനോയെ 13-2 എന്ന സ്‌കോറിന് തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ രവികുമാര്‍ ബള്‍ഗേറിയയുടെ ജോര്‍ജി വാംഗളോവിനെ 14-4 എന്ന സ്‌കോറിന് മറികടന്ന് സെമി ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.
രവികുമാറിന്റെ ആദ്യ ഒളിംപിക്‌സാണിത്.
ഗുസ്തിയില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുന്ന അഞ്ചാമത്തെ താരമാണ് രവികുമാര്‍. കെ.ഡി ജാദവ്, സുശീല്‍ കുമാര്‍ (രണ്ട് തവണ), യോഗേശ്വര്‍ ദത്ത്, സാക്ഷി മാലിക്ക് എന്നിവരാണ് ഇതിനു മുന്‍പ് ഇന്ത്യയ്ക്കായി ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഗുസ്തി താരങ്ങള്‍.
രവികുമാറിനു പുറമെ ഫ്രീസ്‌റ്റൈല്‍ 86 കിലോഗ്രാം വിഭാഗത്തില്‍ ദീപക് പൂനിയ സെമിഫൈനലില്‍ കടന്നിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Ravi Kumar Dahiya ensures medal for India in 57kg men’s freestyle wrestling