ബ്രാഹ്മണ്ഡ ചിത്രം കെ.ജി.എഫിന്റെ സംഗീത സംവിധാനം നിര്‍വഹിച്ച രവി ബസുര്‍ മലയാളത്തിലേക്ക് എത്തുന്നു. പൃഥ്വിരാജ് സുകുമാരന്‍ ചിത്രം കാളിയന്റെ സംഗീതം നിര്‍വഹിക്കുക രവി ബസുര്‍ ആകുമെന്ന് പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി അറിയിച്ചു.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജിന്റെ കാളിയന്‍. ഉറുമിക്ക് ശേഷം വീണ്ടും പൃഥ്വിരാജ് ആദ്യമായി ചരിത്ര കഥാപാത്രമാവുന്ന സിനിമ സംവിധാനം ചെയ്യുന്നത് എസ്. മഹേഷ് ആണ്.
മാജിക് മൂണ്‍ പ്രൊഡക്ഷന്‍സാണ് കാളിയന്‍ നിര്‍മിക്കുന്നത്. അനില്‍കുമാറാണ് തിരക്കഥ എഴുതിയത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാളിയന്‍ പ്രഖ്യാപിച്ചത്. പല കാരണങ്ങളാല്‍ ചിത്രം നീണ്ട് പോവുകയായിരുന്നു.
അതേസമയം ഷാജി കൈലാസ് ചിത്രം കടുവയാണ് പൃഥ്വിരാജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്താണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. ബ്ലെസ്സിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആടുജീവിതമാണ് പൃഥിയുടെ പുറത്തിറങാനിരിക്കുന്ന ചിത്രം.
ഗള്‍ഫില്‍ ജോലിക്കായി പോയി മരുഭൂമിയില്‍ ചതിയില്‍ കുടുങ്ങിയ നജീബിന്റെ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം. പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമായ കാപ്പയും അണിയറയില്‍ ഒരുങ്ങുന്ന പൃഥ്വിയുടെ മറ്റൊരു ചിത്രമാണ്.
Content Highlight: Ravi basur do music for Prithviraj’s Kaaliyan