കെ.ജി.എഫിലൂടെ രോമാഞ്ചം കൊള്ളിച്ച രവി ബസ്രുർ മലയാളത്തിൽ, സംഗീതം ഹനീഫ് അഥേനി ചിത്രത്തിന്
Entertainment
കെ.ജി.എഫിലൂടെ രോമാഞ്ചം കൊള്ളിച്ച രവി ബസ്രുർ മലയാളത്തിൽ, സംഗീതം ഹനീഫ് അഥേനി ചിത്രത്തിന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st March 2024, 11:14 pm

കെ.ജി.എഫ് ഉൾപ്പെടെ നിരവധി കന്നഡ പടങ്ങൾക്ക് വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ച രവി ബസ്രുർ ഇനി മലയാളത്തിൽ ഉണ്ണി മുകുന്ദൻ ചിത്രം ‘മാര്‍ക്കൊ’ക്കു വേണ്ടി ഗാനങൾ ചിട്ടപ്പെടുത്തും.

രവി ബസ്രുർ തന്നെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴി ഈ വാർത്ത പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി ഒരുക്കുന്ന പുതിയ ചിത്രമാണ് മാർക്കൊ. ക്യൂബ്സ് എന്റർടൈൻമെന്റ്സും യു.എഫ്.എം പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് നിർമാണം. ഷരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

ഇന്ത്യൻ സംഗീതസംവിധായകനായ രവി ബസ്രുർ ഉഗ്രാം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തു അരങ്ങേറ്റം കുറിക്കുന്നത്.

സൗണ്ട് ഡിസൈനർ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ മേഖലയിൽ ഭൂരിഭാഗവും കന്നഡ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ചു വരുന്ന രവി ബസ്രുർ കന്നഡ സംവിധായകന്‍ തന്നെയായ പ്രശാന്ത് നീലുമായി സഹകരിചു പ്രവർത്തിച്ച കെ.ജി.എഫ് ഒന്നും രണ്ടും ചാപ്റ്ററുകളോട് കൂടെയാണ് ലോക സിനിമാ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ദി ഗ്രേറ്റ് ഫാദർ , അബ്രഹാമിന്റെ സന്തതികൾ എന്നീ ആക്ഷൻ മാസ്സ് ചിത്രങ്ങളിലേക്കുള്ള ഹനീഫ് അഥേനിയുടെ തിരിച്ചു വരവായിരിക്കും ചിത്രത്തിലൂടെ പ്രേക്ഷകർ കാണാൻ പോകുന്നത്. മാർക്കൊ ഈ വര്‍ഷം തന്നെ തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾക്കായി സിനിമാലോകം കാത്തിരിക്കുകയാണ്. മാർക്ക്റ്റിങ് : വിപിന്‍ കുമാർ, ഡിജിറ്റൽ മാർക്കറ്റിംങ് ആൻഡ് പ്രൊമോഷൻസ് : ഒബ്സ്ക്യുറ എന്റെര്‍ടൈൻമെന്റ്

Content Highlight: Ravi Basrur Do Music In Malayalam Cinema