പൂനെ: സെഞ്ച്വറികള്‍ ഏറെ വിലപ്പെട്ടതാണ് ക്രിക്കറ്റ് കളിക്കാര്‍ക്ക്. ടെന്നീസില്‍ സെഞ്ച്വറിക്ക് അധികം പ്രാധാന്യമില്ല. എന്നാല്‍ ലിയാണ്ടര്‍ പേസ് ഒരു സെഞ്ച്വറിയോടടുക്കുകയാണ്. നാല്‍പ്പത്തൊന്നുകാരനായ പേസ് തന്റെ 99-മത് പുരുഷ ഡബിള്സിലേക്കുള്ള പങ്കാളിയായി ആഫ്രിക്കന്‍ ടെന്നീസ് താരമായ റാവെന്‍ ക്ലാസനെ തീരുമാനിച്ചിരിക്കുകയാണ്.
്അതേസമയം തന്റെ 24-മത് മിക്സഡ് ഡബിള്‍സില്‍ പങ്കാളി മാര്‍ട്ടിന ഹിങ്കിസ് ആയിരിക്കുമെന്നും പേസ് തീരുമാനിച്ചിട്ടുണ്ട്. വരുന്ന ആസ്ത്രേലിയന്‍ ഓപണില്‍ ഇവര്‍ ഒരുമിക്കും.
എന്റെ ദൗര്‍ബല്യങ്ങളെ തന്റെ ശക്തിയായി കാണാന്‍ സാധിക്കുന്ന ആളുകളെയാണ് ഞാന്‍ എന്റെ പങ്കാളിയായി തെരഞ്ഞെടുക്കാറ്. ലോകോത്തര നിലവാരത്തിലുള്ള ബാക്ക് ഹാന്റും വലിയ സെര്‍വുകളും റാവണിന്റെ പ്രത്യേകതകളാണ്. പ്രീമിയര്‍ ടെന്നീസ് ലീഗിനിടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പേസ് പറഞ്ഞു.
അടുത്തവര്‍ഷം നടക്കുന്ന ആസ്ത്രേലിയന്‍ ഓപ്പണില്‍ ഞാന്‍ റാവെനുമൊപ്പം കളിക്കും. പക്ഷെ അതിനുമുമ്പ് ഞങ്ങള്‍ ചില പരിശീലന മത്സരങ്ങളെ കുറിച്ച് ആലോചിക്കുന്നുണ്ട്. അത് ചിലപ്പോള്‍ ദോഹയിലോ ചെന്നൈയിലോ ആയിരിക്കും. ഷെക് റാഡേക് സ്റ്റെപനേഗ് ആണ് പേസിന്റെ മുന്‍ പങ്കാളി.