1980കളില്‍ മലയാളത്തിലും തമിഴിലും നിറഞ്ഞുനിന്ന നടനാണ് രവീന്ദ്രന്‍. ഡിസ്‌കോ രവീന്ദ്രന്‍ എന്ന് തമിഴ്‌നാട്ടില്‍ അറിയപ്പെട്ടിരുന്ന താരം ഒരുഘട്ടത്തില്‍ കമല്‍ ഹാസന് പോലും വെല്ലുവിളിയായിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത താരം ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ തിരച്ചുവരിവ് നടത്തി. ചിത്രത്തിലെ ‘മ്ലേച്ഛന്‍ രവി’ എന്ന കഥാപാത്രം തരംഗമായി മാറി.
റിലീസ് ചെയ്ത് പത്ത് വര്‍ഷമാകുമ്പോഴും ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട സിനിമയാണ് ഇടുക്കി ഗോള്‍ഡെന്ന് പറയുകയാണ് രവീന്ദ്രന്‍. ചിത്രം ലഹരിയെ പ്രൊമോട്ട് ചെയ്യുന്നുവെന്നാണ് പലരും വാദിക്കുന്നതെന്ന് രവീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ആ സിനിമ സൗഹൃദത്തിന്റെ കഥയാണ് പറയുന്നതെന്നും അത് ആരും ശ്രദ്ധിക്കാറില്ലെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ അവസാനരംഗത്തില്‍ അവരുടെ കൈയില്‍ കിട്ടുന്ന ലഹരി തിരിച്ചുകൊടുക്കുന്നുണ്ടെന്നും സൗഹൃദമാണ് ഏറ്റവും വലിയ ലഹരിയെന്ന് അവര്‍ തിരിച്ചറിയുന്നുണ്ടെന്നും രവീന്ദ്രന്‍ പറയുന്നു. ആ സീനാണ് സിനിമ പറയുന്ന സന്ദേശമെന്നും ആ സീന്‍ ആരും ശ്രദ്ധിച്ചിട്ടില്ലെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ആ സീന്‍ മനസിലാക്കിയാല്‍ ഇടുക്കി ഗോള്‍ഡ് ലഹരിയെ പ്രൊമോട്ട് ചെയ്യുന്നെന്ന് ആരും പറയില്ലെന്നും രവീന്ദ്രന്‍ പറഞ്ഞു.
ആ സീനിന് മുമ്പുള്ള യാത്രയിലൂടെ അവരുടെ ഓര്‍മകള്‍ കാണിക്കുന്നുണ്ടെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ആ നൊസ്റ്റാള്‍ജിക് സീനുകളാണ് പലര്‍ക്കും വര്‍ക്കായതെന്നും അത് ആരും എടുത്ത് പറയാറില്ലെന്നും രവീന്ദ്രന്‍ പറഞ്ഞു. വിമര്‍ശിക്കുന്ന പലരുടെയും ഹാര്‍ഡ് ഡിസ്‌കില്‍ ആ സിനിമ ഉണ്ടെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു രവീന്ദ്രന്‍.
‘ഇടുക്കി ഗോള്‍ഡ് ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട സിനിമയാണ്. ഒരിക്കലും ലഹരിയെ പ്രൊമോട്ട് ചെയ്യുന്ന സിനിമയല്ല ഇടുക്കി ഗോള്‍ഡ്. സൗഹൃദമാണ് ഏറ്റവും വലിയ ലഹരിയെന്ന് പറഞ്ഞുകൊണ്ടാണ് ആ സിനിമ അവസാനിക്കുന്നത്. ഞാന്‍ അവതരിപ്പിച്ച മ്ലേച്ഛന്‍ എന്ന ക്യാരക്ടര്‍ ഇടുക്കി ഗോള്‍ഡിന് വേണ്ടി ഒരുപാട് റിസ്‌കെടുത്ത് എല്ലാവരെയും വിളിച്ചുകൊണ്ട് പോകുന്നത് അവനാണ്.
ഏറ്റവുമൊടുവില്‍ അവന്റെ കൈയില്‍ ആ ലഹരി കിട്ടുമ്പോള്‍ അത് അവന്‍ തിരിച്ചുകൊടുക്കുകയാണ്. കാരണം, സൗഹൃദത്തെക്കാള്‍ വലിയ ലഹരിയില്ല എന്ന് അവന്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. അത് വിട്ടിട്ട് ബാക്കി കാര്യങ്ങളാണ് എല്ലാവരും പൊക്കിക്കൊണ്ട് നടക്കുന്നത്. അതിന് മുമ്പുള്ള അവരുടെ യാത്രകളൊക്കെ ഒരു നൊസ്റ്റാള്‍ജിക് ഫാക്ടര്‍ ഉണ്ടാക്കുന്നുണ്ട്. അത് പലര്‍ക്കും വര്‍ക്കായിട്ടുണ്ട്. ആ പടത്തിനെ വിമര്‍ശിക്കുന്ന പലരുടെയും ഹാര്‍ഡ് ഡിസ്‌ക്കില്‍ ഇടുക്കി ഗോള്‍ഡ് ഉണ്ട്,’ രവീന്ദ്രന്‍ പറയുന്നു.
Content Highlight: Raveendran saying Idukki Gold movie didn’t promote drug usage