അഹമ്മദാബാദ്: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ ജഡേജ ബി.ജെ.പി.യില്‍ ചേര്‍ന്നു. ഗുജറാത്ത് കൃഷിമന്ത്രിയായ ആര്‍.സി. ഫാല്‍ഡു, ഗുജറാത്ത് ബി.ജെ.പി. എം.പി. പൂനം മാദം, തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി. നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു റിവബയുടെ ബി.ജെ.പി. പ്രവേശനം.
Also Read ക്രിസ്ത്യന്‍ ആരാധനാലയം കത്തിച്ച സംഭവം; ബി.ജെ.പി പ്രവര്‍ത്തകന്‍ പിടിയില്‍
പ്രധാനമന്ത്രി നരേന്ദ്രമോദി ജാംനഗര്‍ സന്ദര്‍ശിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് റിവബ ജഡേജ ബി.ജെ.പിയുടെ ഭാഗമാകുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് റിവബ ഭർത്താവ് രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ന്യൂദല്‍ഹിയില്‍ മോദിയുടെ വസതിയിലെത്തി ചർച്ചകൾ നടത്തിയിരുന്നു.
Also Read “യു.പി.എ ഭരണകാലത്ത് ഭടന്മാരെ കഴുത്തറുത്ത് കൊല്ലുന്നതും അപമാനിക്കുന്നതും പതിവായിരുന്നു”: അമിത് ഷാ
മുൻപ് കർണ്ണിസേനയുടെ ഗുജറാത്ത് മഹിളാ വിഭാഗം അധ്യക്ഷയായിരുന്നു റിവബ ജഡേജ. പദ്മാവത്ത് എന്ന സിനിമ പുറത്തിറങ്ങിയ സമയത്ത് അത് രജ്പുത്തുകൾക്ക് അപമാനകരമാണെന്ന് ആരോപിച്ച് കര്‍ണിസേന സംഘടിപ്പിച്ച പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നൽകിയത് റിവബ ആയിരുന്നു.