ചണ്ഡീഗഢ്: ബോളിവുഡ് താരം രവീണ ടണ്ടന്‍, നിര്‍മാതാവും സംവിധായകനുമായ ഫറാ ഖാന്‍, ഹാസ്യതാരം ബാരതി സിംഗ് എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പഞ്ചാബ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫറാഖാന്റെ യുട്യൂബ് ഹാസ്യപരിപാടിയായ ‘ബാക്ക് ബെഞ്ചേഴ്‌സില്‍’ വെച്ച് താരങ്ങള്‍ ക്രിസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്നാണ്് പരാതി.
അമൃത്‌സറില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട ആളുകള്‍ ക്രിസ്മസ് ദിനത്തില്‍ താരങ്ങളുടെ പരാമര്‍ശങ്ങള്‍ക്കു നേരെ പ്രതിഷേധം നടത്തിയിരുന്നു.
ഹല്ലേലൂയ എന്ന പദത്തെ ഹാസ്യരൂപേണ അവതരിപ്പിച്ചുവെന്നാരോപിച്ച് പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയും ക്രിസ്ത്യന്‍ സമാജ് ഫ്രണ്ട് സോന മാസിഹിന്റെ പ്രസിഡണ്ടുമായ സോനു ജാഫര്‍ ആണ് താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആറ് പേര്‍ക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആര്‍ ചുമത്തിയിരിക്കുന്നത്. ഐ.പി.സി 295-എ പ്രകാരമാണ് പഞ്ചാബ് പൊലീസ് കേസെടുത്തിരിക്കുന്നത്.