| Saturday, 2nd July 2016, 1:28 pm

പൊരിച്ച റവ പത്തിരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റംസാന്‍ വിഭവങ്ങളില്‍ പത്തിരിക്കു പ്രത്യേക സ്ഥാനമുണ്ട്. അരിപത്തിരി മടുത്തെങ്കില്‍ ഈ റവ പത്തിരിയൊന്നു പരീക്ഷിച്ചു നോക്കൂ.

ചേരുവകള്‍

വറുത്ത റവ: രണ്ടു കപ്പ്

കരിഞ്ജീരകം: 2 ടീസ്പൂണ്‍

ചെറിയ ജീരകം: ഒരു ടീസ്പൂണ്‍

ചെറിയ ഉള്ളി ചെറുതായരിഞ്ഞത്: 4

വെള്ളം: മൂന്നു കപ്പ്

ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്നവിധം:

ഒരുപാത്രം അടുപ്പില്‍വെച്ച് അതിലേക്ക് രണ്ടു ടീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടായാല്‍ അതിലേക്ക് ഉള്ളിയും കരിജീരകയും ഇട്ട് മൂപ്പിക്കുക. ശേഷം വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് തിളക്കുമ്പോള്‍ റവയിട്ട് നന്നായിളക്കി വാട്ടിയെടുക്കുക. ശേഷം കുഴച്ച് പൂരിയുടെ വട്ടത്തില്‍ കട്ടിയില്‍ പരത്തി ചൂടുള്ള എണ്ണയില്‍ രണ്ടുവശവും മറിച്ചിട്ട് പൊരിച്ചെടുക്കുക. പൊരിച്ച റവ പത്തിരി റെഡി.

We use cookies to give you the best possible experience. Learn more