| Thursday, 19th April 2018, 8:57 am

കാസ്‌ട്രോ യുഗത്തിന് വിരാമം; ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ ഇന്ന് സ്ഥാനമൊഴിയും; പുതിയ പ്രസിഡന്റായി മിഗ്വേല്‍ ഡയസിന് സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹവാന: അറുപത് വര്‍ഷത്തോളം നീണ്ടു നിന്ന കാസ്‌ട്രോ യുഗത്തിന് വിരാമമിട്ട് കൊണ് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ ഇന്ന് പ്രസിഡന്റ് സ്ഥാനമൊഴിയും വൈസ് പ്രസിഡന്റ് മിഗ്വേല്‍ ഡയസിനെയാണ് പ്രസിഡന്റസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന.

ഇന്ന് ചേരുന്ന ക്യൂബന്‍ നാഷണല്‍ അസംബ്ലിയില്‍ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും, അതേ സമയം സ്ഥാനമൊഴിയുന്നുണ്ടെങ്കിലും 2021 വരെ പോളിറ്റ് ബ്യൂറോ തലപ്പത്ത് റൗള്‍ കാസ്‌ട്രോ ഉണ്ടാകും. റൗളിന് പകരം 57 കാരനായ മിഗ്വേലിന്റെ പേര് നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. 2013 ലാണ് മിഗ്വേല്‍ ക്യൂബന്‍ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്നത്.

ക്യൂബന്‍ വിപ്ലവത്തിന് ശേഷം ആദ്യമായിട്ടാണ് വിപ്ലവത്തിന് ശേഷം ജനിച്ച ഒരാള്‍ പ്രസിഡന്റ് ആവുക. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റ് പലരുടെയും പേര് ഉയര്‍ന്നു വന്നിരുന്നെങ്കിലും സാധ്യത ഏറ്റവും കൂടുതല്‍ മിഗ്വേലിന് തന്നെയാണ്.


Also Read തുര്‍ക്കിയില്‍ നേരത്തേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് എര്‍ദോഗന്‍; ജൂണ്‍ 24ന് തെരഞ്ഞെടുപ്പ്


1959ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിഡല്‍ കാസ്‌ട്രോ ക്യൂബയില്‍ അധികാരത്തിലെത്തുന്നത്. 1965ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 2006ല്‍ ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിഞ്ഞു. അധികാരം പിന്‍ഗാമിയായിരുന്ന സഹോദരന്‍ റൗള്‍ കാസ്ട്രോക്ക് കൈമാറി.

അടുത്തവര്‍ഷം നാഷനല്‍ അസംബ്ലി ചേരുമ്പോള്‍ താന്‍ സ്ഥാനമൊഴിയുമെന്നു കഴിഞ്ഞവര്‍ഷം തന്നെ റൗള്‍ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയില്‍ കാലാവധി അവസാനിച്ചെങ്കിലും രണ്ടുമാസം കൂടി നീട്ടി നല്‍കുകയായിരുന്നു.

We use cookies to give you the best possible experience. Learn more