റൗള്‍ കാസ്‌ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനം ഒഴിഞ്ഞു
World News
റൗള്‍ കാസ്‌ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനം ഒഴിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th April 2021, 8:35 am

ഹവാന: മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് റൗള്‍ രാജി പ്രഖ്യാപനം നടത്തിയത്.

അനാരോഗ്യത്തെ തുടര്‍ന്നാണ് രാജി വെച്ചത്. അടുത്ത പാര്‍ട്ടി സെക്രട്ടറിയായി മിഗ്വേല്‍ ഡെയസ് കാനല്‍ സ്ഥാനമേല്‍ക്കും 2008ല്‍ ഫിദല്‍ കാസ്‌ട്രോ സ്ഥാനമൊഴിഞ്ഞ അവസരത്തിലാണ് റൗള്‍ കാസ്‌ട്രോ നേതൃസ്ഥാനം ഏറ്റെടുത്തത്.

വെള്ളിയാഴ്ചയാണ് താന്‍ രാജിവെക്കുകയാണെന്ന് അദ്ദേഹം അറിയിച്ചത്. ക്യൂബയുടെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ 6 പതിറ്റാണ്ടുകള്‍ നീണ്ട കാസ്‌ട്രോ കുടുംബത്തിലെ ഭരണത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.

1959 മുതല്‍ 2006 വരെ ഫിദല്‍ കാസ്‌ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ജനറല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Raul Castro confirms his resignation from Cuban Communist party head