| Wednesday, 23rd November 2016, 10:54 am

നോട്ടുദുരിതം കാരണം ആളുകുറയുമെന്ന ഭയം: മോദിയുടെ ലക്‌നൗ റാലി റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: നോട്ടുക്ഷാമം കാരണം ആളുകുറയുമെന്ന ഭയത്തെ തുടര്‍ന്ന് ഡിസംബര്‍ 24ന് ലക്‌നൗവില്‍ നടക്കാനിരിക്കുന്ന റാലി ബി.ജെ.പി റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയാണ് റദ്ദാക്കിയിരിക്കുന്നത്.


Also read:ചട്ടംലംഘിച്ച് റിലയന്‍സ് പോര്‍ട്ടിന് ആദായ നികുതി വകുപ്പ് 1,767കോടി രൂപയുടെ നികുതി ഇളവ് നല്‍കി: സി.എ.ജി റിപ്പോര്‍ട്ട് പുറത്ത്


തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഈമാസം ആരംഭിച്ച ബി.ജെ.പിയുടെ നാലു പരിവര്‍ത്തന്‍ യാത്രകളുടെ സമാപന സമ്മേളനമായാണ് ഡിസംബര്‍ 24ലെ പരിപാടി നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ചയാണ് റാലി റദ്ദാക്കാനുള്ള തീരുമാനം പാര്‍ട്ടി കൈക്കൊണ്ടത്.

നവംബര്‍ 20ന് ആഗ്രയില്‍ പ്രധാനമന്ത്രി പങ്കെടുത്ത റാലിയില്‍ പൊതുജനസാന്നിധ്യം താരതമ്യേന വളരെക്കുറവായിരുന്നു. ഇതും ലക്‌നൗവിലെ റാലി റദ്ദാക്കാന്‍ കാരണമായി.


Don”t Miss: ഫോട്ടോസ്റ്റാറ്റല്ല, ‘ഒറിജിനല്‍’ കള്ളനോട്ട്: 2000 രൂപയുടെ ആദ്യ ഫെയ്ക്ക് നോട്ട് ഗുജറാത്തില്‍


“ആഗ്രയിലെ മോദിയുടെ റാലിയില്‍ പ്രതീക്ഷിച്ചത്ര ആളുകളുണ്ടായില്ല. വരുംമാസങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും യു.പി തലസ്ഥാനത്ത് ഡിസംബര്‍ 24ന് നടക്കുന്ന റാലിയെ അത് വിപരീതമായി ബാധിക്കുകയും ചെയ്യും ” ഒരു ബി.ജെ.പി നേതാവ് പറഞ്ഞതായി സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

തിങ്കളാഴ്ച ബി.ജെ.പി പ്രസിഡന്റ് അമിത് ഷായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ഫിനാന്‍സ് സെക്രട്ടറി ശക്തികാന്ത് ദാസും യോഗം ചേര്‍ന്ന് നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ പരിശോധിച്ചിരുന്നു.

We use cookies to give you the best possible experience. Learn more