| Friday, 26th March 2021, 6:28 pm

മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള അരിവിതരണം; സര്‍ക്കാര്‍ തീരുമാനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനുള്ള തീരുമാനം തടഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് തടഞ്ഞത്.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു തീരുമാനം. ഈസ്റ്റര്‍, വിഷു, റംസാന്‍ പ്രമാണിച്ചാണ് അരി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് അരിവിതരണം തടഞ്ഞത്. അതേസമയം പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പാണ് സര്‍ക്കാര്‍ അരിവിതരണത്തിന് ഉത്തരവിട്ടതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ഫെബ്രുവരി നാലിനായിരുന്നു സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ration Supply Kerala Election Commission Ban

We use cookies to give you the best possible experience. Learn more