തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല റേഷന്‍ സമരം. നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് റേഷന്‍ കടകള്‍ അടച്ചിട്ട് സമരം ആരംഭിക്കുമെന്ന് റേഷന്‍ ഡീലേഴ്സ് ഭാരവാഹികള്‍ വ്യക്തമാക്കി.
ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.ഒരു റേഷന്‍ കടകള്‍ പോലും തുറക്കില്ലെന്നും സംസ്ഥാനത്തെ 14000ത്തോളം റേഷന്‍ കടകള്‍ അടച്ചിടുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഏപ്രില്‍ ഒന്നോടെ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ആയിരുന്നു ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന് നേരത്തെ വ്യക്തമാക്കിയിരുന്നത്.
ഭക്ഷണം അവകാശമാക്കുക എന്ന ലക്ഷ്യത്തോടെ 2013 ജൂലൈയിലാണ് കേന്ദ്രം നിയമം ആവിഷ്കരിക്കുന്നത്. 2014 ജനുവരിക്കുളളില്‍ നിയമം നടപ്പിലാക്കണമെന്ന് ആയിരുന്നു സംസ്ഥാനങ്ങള്‍ക്കുളള കേന്ദ്രത്തിന്റെ ആദ്യ നിര്‍ദേശം.
Dont Miss മോഹന്‍ലാലും സുരേഷ് ഗോപിയും സ്റ്റാറായത് മമ്മൂട്ടി വേണ്ടെന്നുവെച്ച സിനിമകളിലൂടെ
എന്നാല്‍ കേരളവും തമിഴ്നാടും ഇതുവരെ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രത്തോട് ഏഴുതവണയാണ് സംസ്ഥാനം സമയം നീട്ടിച്ചോദിച്ചത്.
ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകാന്‍ റേഷന്‍ ഡീലേഴ്സ് ഭാരവാഹികള്‍ തീരുമാനിച്ചത്.