[]തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാലത്തേക്ക് നടത്തിവന്ന സമരം പിന്‍വലിച്ചു.
ഭക്ഷ്യമന്ത്രി അനൂപ് ജേക്കബുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനമുണ്ടായത്.
മിനിമം വേതനം നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ചയില്‍ തീരുമാനമായില്ല. ആട്ടയും പഞ്ചസാരയും നേരിട്ട് കടകളിലെത്തിക്കാമെന്ന ്‌സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്ന് എ.കെ.ആര്‍.ഡി.എ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ അറിയിച്ചു.
വേതനവ്യവസ്ഥ നടപ്പിലാക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഈ മാസം 15 മുതല്‍ റേഷന്‍കടകള്‍ അടച്ച് വ്യാപാരികള്‍ സമരത്തിലാണ്.
ഗവണ്മെന്റ് ഒത്തുതീര്‍പ്പിന് ശ്രമിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന് സംയുക്ത സമരസമിതി ജില്ലാ ചെയര്‍മാന്‍ ശ്രീകാര്യം നടേശന്‍ പറഞ്ഞിരുന്നു.
കേരള സ്‌റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത സമരസമിതിയാണ് സമരം നടത്തിയിരുന്നത്.