| Tuesday, 10th December 2019, 1:58 pm

ആന്ധ്രപ്രദേശിലെ റേഷന്‍ കാര്‍ഡില്‍ ക്രിസ്തുവിന്റെ ചിത്രം; സംഭവത്തിനു പിന്നില്‍ ടി.ഡി.പി പ്രവര്‍ത്തകനെന്ന് ആന്ധ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമരാവതി: യേശുക്രിസ്തുവിന്റെ ചിത്രം പ്രിന്റ് ചെയ്ത റേഷന്‍കാര്‍ഡിന്റെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.   റേഷന്‍ കാര്‍ഡിന് പിന്നില്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാരിന്റെ നീക്കമാണെന്ന വാദവും ഉയര്‍ന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവം വിവാദമായതോടെ വിശദീകരണവുമായി ആന്ധ്ര സര്‍ക്കാര്‍ തന്നെ രംഗത്തെത്തി. വദ്‌ലാമുരു ഗ്രാമത്തിലെ ഒരു റേഷന്‍ ഡീലറുടെ ഭര്‍ത്താവാണ് ഇതിനു പിന്നില്‍ എന്നാണ് ആന്ധ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ടി.ഡിപി പാര്‍ട്ടി അംഗമായ ഇദ്ദേഹം ആശയപ്രചരണത്തിനു വേണ്ടിയാണ് വേണ്ടിയാണ് ഇങ്ങനെ ചെയ്‌തെന്നും വൈ.എസ് .ആര്‍.സി.പി സര്‍ക്കാര്‍ വ്യക്തമാക്കി.

സമാന രീതിയില്‍ 2016 ല്‍ ഇയാള്‍ റേഷന്‍കാര്‍ഡിനു മേല്‍ സായി ബാബയുടെ ചിത്രവും 2017 ലും 18 ലും ബാലാജിയുടെ ഫോട്ടോയും  പ്രിന്റ് ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇയാള്‍ കടുത്ത ടി.ഡി.പി അനുഭാവിയാണെന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ആളല്ലെന്നും സംഭവത്തില്‍ നടപടിയെടുക്കുമെന്നും ആന്ധ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more