കഴിഞ്ഞവര്‍ഷം തമിഴിലെ ഏറ്റവും വലിയ വിജയമായിരുന്നു ലിയോ. വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം തമിഴിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. 600 കോടിയോളമാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാമത്തെ ചിത്രമായാണ് ലിയോ എത്തിയത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ രത്‌നകുമാര്‍.
ലിയോയുടെ കഥ ആദ്യമേ ലോകേഷിന്റെ പക്കല്‍ ഉണ്ടായിരുന്നെന്നും വിജയ് വന്നതിന് ശേഷമാണ് ആ സിനിമ എല്‍.സി.യുവിലേക്ക് എത്തിയതെന്നും രത്‌നകുമാര്‍ പറഞ്ഞു. എന്നാല്‍ ഈ കാര്യത്തെപ്പറ്റി ഓരോരുത്തര്‍ ഡീകോഡ് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടായിരുന്നെന്നും രത്‌നകുമാര്‍ കൂട്ടിച്ചേര്‍ത്തു. മരിയന്‍ ജോര്‍ജ്ജിന്റെ കഥാപാത്രം വന്നതും ക്ലൈമാക്‌സില്‍ കമല്‍ ഹാസന്റെ വോയിസ് ഓവറും പിന്നീട് കഥയില്‍ ചേര്‍ത്തതാണെന്നും രത്‌നകുമാര്‍ പറഞ്ഞു.
ചിത്രത്തില്‍ ഏറ്റവും ബുദ്ധിമുട്ടിയത് അതിന്റെ മിസ്റ്ററി എപ്പോള്‍ റിവീല്‍ ചെയ്യണമെന്ന കാര്യത്തിലായിരുന്നെന്ന് രത്‌നകുമാര്‍ കൂട്ടിച്ചേര്‍ത്തു. ബാഷ, വിക്രം പോലുള്ള സിനിമകളില്‍ ഇന്റര്‍വെല്ലിന് തന്നെ റിവീല്‍ ചെയ്തിരുന്നെന്നും ലിയോയില്‍ ആ ഒരു കാര്യത്തില്‍ താനും ലോകേഷും ഒരുപാട് കണ്‍ഫ്യൂസ് ആയെന്നും രത്‌നകുമാര്‍ പറഞ്ഞു. അവസാന നിമിഷം വരെ ലിയോ ശരിക്കും ആരാണ് എന്ന മിസ്റ്ററി കാത്തുസൂക്ഷിക്കാന്‍ ഒരു പരിധി വരെ സാധിച്ചിരുന്നെന്നും രത്‌നകുമാര്‍ കൂട്ടിച്ചേര്‍ത്തു. എസ്.എസ്. മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു രത്‌നകുമാര്‍.
‘ലിയോയുടെ അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോരുത്തരും ചെയ്ത ഡീകോഡിങ് ഞാന്‍ കണ്ടിരുന്നു. എനിക്കാണെങ്കില്‍ എല്‍.സി.യു ആണെന്ന കാര്യം ആദ്യമേ അറിയാം. പക്ഷേ ആരെങ്കിലും എന്നോട് ചോദിച്ചാല്‍ അറിയില്ല എന്നായിരുന്നു പറഞ്ഞത്. സത്യം പറഞ്ഞാല്‍ ലിയോയുടെ കഥ ലോകേഷ് നേരത്തെ തയാറാക്കി വെച്ചതായിരുന്നു. പക്ഷേ ആ സമയത്ത് അത് എല്‍.സി.യുവില്‍ അല്ലായിരുന്നു.
വിജയ് സാര്‍ ആ പ്രൊജക്ടിലേക്ക് ഇന്‍ ആയപ്പോഴാണ് അത് എല്‍.സി.യുവിലേക്ക് ചേര്‍ത്തത്. മരിയന്‍ ജോര്‍ജിന്റെ ക്യാരക്ടറും കമല്‍ സാറിന്റെ വോയിസ് ഓവറും പിന്നീട് സ്‌ക്രിപ്റ്റില്‍ ചേര്‍ത്തതാണ്. ആ സ്‌ക്രിപ്റ്റില്‍ ഞങ്ങളെ ഏറ്റവും കുഴപ്പിച്ചത് അതിന്റെ മിസ്റ്ററി എപ്പോള്‍ റിവീല്‍ ചെയ്യണമെന്ന കാര്യത്തിലായിരുന്നു. ബാഷ, വിക്രം എന്നീ സിനിമയിലെ പോലെ ഇന്റര്‍വെല്ലിന് അത് റിവീല്‍ ചെയ്താല്‍ സാധാരണ സിനിമ പോലെയാകും. പക്ഷേ ലിയോയില്‍ അവസാനനിമിഷം ആ മിസ്റ്ററി അതുപോലെ നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്,’ രത്‌നകുമാര്‍ പറയുന്നു.
Content Highlight: Rathna Kumar saying that Leo movie entered to LCU after Vijay came to that script