|

എന്റെ കല്യാണത്തിന് രതിനിര്‍വ്വേദത്തിലെ 'രതി ചേച്ചി'യെ കാണാന്‍ കാത്തിരുന്നവര്‍ കുറേയുണ്ട്; അനുഭവം പങ്കുവെച്ച് ശ്രീജിത്ത് വിജയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രതിനിര്‍വ്വേദത്തിന്റെ റീമേക്കിലൂടെ പപ്പുവായി മലയാള സിനിമയിലേക്കെത്തിയ താരമാണ് ശ്രീജിത്ത് വിജയ്. ടി.ക. രാജീവ് കുമാര്‍ സംവിധാനം ചെയ്ത രതിനിര്‍വ്വേദത്തന്റെ റീമേക്കില്‍ രതിചേച്ചിയായി വേഷമിട്ടത് ശ്വേത മേനോനാണ്.

തന്റെ കല്യാണത്തിന് ശ്വേതാ മേനോനും പങ്കെടുക്കുമെന്ന് ബന്ധുക്കളും കുടുംബക്കാരുമടക്കം നിരവധി പേര്‍ പ്രതീക്ഷിച്ചിരുന്നതായി പറയുകയാണ് ശ്രീജിത്ത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീജിത്ത് ഇക്കാര്യം പറഞ്ഞത്.

‘ശ്വേത ചേച്ചിയുമായി ഇപ്പോഴും സൗഹൃദമുണ്ട്. എപ്പോഴും മെസ്സേജ് അയക്കാറുമൊക്കെയുണ്ട്. ഞാന്‍ എന്റെ കല്യാണത്തിന് വരെ അവരെ ക്ഷണിച്ചിട്ടുണ്ട്. പക്ഷെ അന്ന് ശ്വേത ചേച്ചി എന്തോ പരിപാടിയുടെ ഭാഗമായി പുറത്തായതിനാല്‍ വരാന്‍ പറ്റിയില്ല.

സത്യത്തില്‍ എന്റെ ബന്ധുക്കളും തുടങ്ങി എല്ലാവരും രതി ചേച്ചിയെ കാണാനായി റെഡി ആയി ഇരിക്കുകയായിരുന്നു. പക്ഷെ ചേച്ചിക്ക് വരാന്‍ പറ്റിയില്ല.

ചിലപ്പോള്‍ എതെങ്കിലും സലൂണില്‍ പോകുമ്പോഴും മറ്റും ശ്വേത ചേച്ചിയെ കാണാറുണ്ട്,’ ശ്രീജിത്ത് വിജയ് പറഞ്ഞു.

1978ല്‍ ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വ്വേദം എന്ന ചിത്രത്തിന്റെ റീമേക്കാണ് അതേ പേരില്‍ ടി.കെ. രാജീവ് കുമാര്‍ എടുത്തത്.

ഭരതന്റെ ചിത്രത്തില്‍ രതിയെന്ന കഥാപാത്രമായി എത്തിയത് ജയഭാരതിയും പപ്പു എന്ന കഥാപാത്രമായി കൃഷ്ണചന്ദ്രനുമായിരുന്നു. പദ്മരാജന്റെ രതിനിര്‍വ്വേദം എന്ന നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രമെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rathirvedham fame Sreejith Vijay about Shwetha Menon and his marriage