|

മലയാള സിനിമയിലെ പുരുഷന്റെ ഐറ്റം ഡാന്‍സ്; ആറാടി റംസാന്‍; രതിപുഷ്പം വീഡിയോ സോംഗ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭീഷ്മ പര്‍വ്വത്തിലെ രതിപുഷ്പം എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത്. പ്രക്ഷകര്‍ കാത്തിരുന്ന ഭീഷ്മ പര്‍വ്വത്തിലെ ഒരു ഗാനമാണ് രതിപുഷ്പം.

റംസാനും ഷൈന്‍ ടോം ചാക്കോയുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഗാനം ചര്‍ച്ചയായിരുന്നു. 80കളിലെ വരികളിലേക്കും സംഗീതത്തിലേക്കുമുള്ള തിരിച്ചു പോക്ക് എന്നതിലുപരി ഗാനം ഗേ ഒറിയന്റഡാണോ എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചര്‍ച്ച.

ഈ ചര്‍ച്ചകളെ ശരി വെക്കുന്നതാണ് പാട്ടിന്റെ വീഡിയോ. തന്റെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ അടിച്ചമര്‍ത്തപ്പെട്ടതിന്റെ ഫ്രസ്‌ട്രേഷന്‍ പാട്ടില്‍ ഷൈന്‍ അവതരിപ്പിക്കുന്ന പീറ്ററില്‍ കാണാം. പീറ്റര്‍ ഗേയോ ഹെട്രോ സെക്ഷ്വലോ ആണെന്ന സൂചനയാണ് ഗാനം നല്‍കുന്നത്. ഈ ഗാനരംഗത്തില്‍ മാത്രമാണ് റംസാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വിനായകന്‍ ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കിയത്. ഉണ്ണി മേനോനാണ് ഗാനം ആലപിച്ചത്.

അതേസമയം റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നീടുമ്പോഴും നിറഞ്ഞ സദസ്സില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ബോക്‌സ് ഓഫീസിലും ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഭീഷ്മ പര്‍വ്വത്തിന്റെ സക്‌സസ് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിജയകരമായി പ്രദര്‍ശനം തുടരാന്‍ അവസരമൊരുക്കിയ എല്ലാവര്‍ക്കും ടീം നന്ദി അറിയിക്കുകയും ചെയ്യുന്നു.

പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. അതേസമയം, റിലീസ് ദിനം മുതല്‍ മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം 50 കോടി ക്ലബിലെത്തിയ വിവരം ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരുന്നു. കര്‍ണാടകയിലും ബെംഗളൂരുവിലും റെക്കോര്‍ഡ് കളക്ഷനാണ് ചിത്രത്തിന്.


Content Highlight: rathipushpam video song