ഉടൽ റിലീസ് ചെയ്തതിന് ശേഷം ഒരു നടിയുടെ മോശം റിവ്യൂവിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ രതീഷ് രഘുനന്ദൻ. ഫെമിനിസ്റ്റ് എന്ന് വാദിക്കുന്ന അത്ര മുൻനിരയിൽ ഇല്ലാത്ത ഒരു നടി ഉടലെന്ന സിനിമ കണ്ടിട്ട് ഫേസ്ബുക്കിൽ കുറിച്ച വാചകങ്ങൾ വളരെ മോശമായിട്ടുള്ള റിവ്യൂ സ്വഭാവത്തിലുള്ളതായിരുന്നെന്ന് രതീഷ് പറഞ്ഞു.
സ്ത്രീയെ അത്രയും മോശമായി ചിത്രീകരിച്ച സിനിമ കണ്ടിട്ടില്ലെന്നാണ് അവർ കുറിച്ചതെന്നും അവർക്ക് അങ്ങനെയേ ആ സിനിമ കാണാൻ പറ്റിയുള്ളൂയെന്നും രതീഷ് കൂട്ടിച്ചേർത്തു. ഫെമിനിസ്റ്റ് എന്ന് വാദിക്കുന്ന ഒരാളായിട്ട് പോലും ഷൈനിയെ മനസിലാക്കാൻ അവർക്ക് സാധിച്ചില്ലെന്ന് രതീഷ് സൈന സൗത്ത് പ്ലസിനോട് പറഞ്ഞു.
‘സൊ കോൾഡ് ഫെമിനിസ്റ്റ് എന്ന് വാദിക്കുന്ന അത്ര മുൻനിരയിൽ ഇല്ലാത്ത ഒരു നടി ഉടലെന്ന സിനിമ കണ്ടിട്ട് ഫേസ്ബുക്കിൽ കുറിച്ച വാചകങ്ങൾ വളരെ മോശമായിട്ടുള്ള റിവ്യൂ സ്വഭാവത്തിലുള്ളതായിരുന്നു. ഇത്രയും വൃത്തികെട്ട ഒരു സിനിമ ഞാൻ കണ്ടിട്ടില്ല, ഇത്രയും മോശമായി ചിത്രീകരിച്ച ഒരു സിനിമ കണ്ടിട്ടില്ല, ഇത്രയും വൾഗർ ആയിട്ട് കാണിച്ച ഒരു സിനിമ കണ്ടിട്ടില്ല എന്നൊക്കെയായിരുന്നു.
അയാൾക്ക് ആ രീതിയിലെ ആ സിനിമ കാണാൻ പറ്റിയുള്ളൂ. ഒന്ന് ആലോചിക്കണം അവരൊരു അഭിനെയത്രിയാണ്. അതുപോലെ അവർ ഫെമിനിസ്റ്റ് എന്ന് വാദിക്കുന്ന ഒരാളാണ്, എന്നിട്ട് പോലും ഷൈനിയെ മനസ്സിലാക്കാൻ അവർക്ക് പറ്റിയില്ല. അതിൽ എനിക്ക് വലിയ നിരാശ തോന്നിയിരുന്നു,’ രതീഷ് രഘുനന്ദൻ പറഞ്ഞു.
അതുപോലെ ഷൈനിയെ മുൻനിർത്തി ഉടൽ എന്ന സിനിമ ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും രതീഷ് അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഷൈനിയെ മുൻനിർത്തി ഉടൽ എന്ന സിനിമ ചർച്ച ചെയ്യപ്പെട്ടില്ല. അത് ഞാൻ സിനിമ എഴുതുമ്പോഴും, സിനിമ ചെയ്തുകൊണ്ടിരുന്നപ്പോഴും, റിലീസ് ആകാൻ ഒരുങ്ങുമ്പോഴുമെല്ലാം കരുതിയിരുന്നത് ഇതിന്റെ വാണിജ്യ സാധ്യതകൾക്കപ്പുറം ഷൈനി പ്രതിനിധീകരിക്കുന്ന ഒരു വലിയ വിഭാഗം സ്ത്രീകൾ ഉണ്ടെന്ന് ആളുകളിലേക്ക് എത്തിക്കുക എന്നതാണ്.
ഈ സെക്സിന്റെയും വയലൻസിന്റെയും കാര്യത്തിൽ മാത്രമല്ല. ഒരു വ്യക്തി എന്ന നിലയിൽ അവരുടെ ആഗ്രഹങ്ങൾക്കും സന്തോഷങ്ങൾക്കും സംതൃപ്തിക്ക് അനുസരിച്ച് സ്പേസ് കണ്ടെത്താനാകാതെ പോകുന്ന ധാരാളം സ്ത്രീകളുണ്ട്. അവരിൽ ഒരാളാണ് ഷൈനി,’ രതീഷ് രഘുനന്ദൻ പറഞ്ഞു.
Content Highlight: Ratheesh rangunathan about bad review of a actress udal movie