ആ സാഹചര്യം വന്നാൽ ഈ പറയുന്ന സ്റ്റാർഡമെല്ലാം തീരാവുന്നതേയുള്ളൂ: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ
Entertainment
ആ സാഹചര്യം വന്നാൽ ഈ പറയുന്ന സ്റ്റാർഡമെല്ലാം തീരാവുന്നതേയുള്ളൂ: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th May 2024, 2:04 pm

ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലൂടെ കടന്ന് വന്ന സംവിധായകനാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. തന്റെ സിനിമകളിലൂടെ ശ്രദ്ധ നേടിയ രതീഷ് ബാലകൃഷ്ണന്റെ ഏറ്റവും പുതിയ ചിത്രം സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.

കൊവിഡ് സമയത്ത് തിയേറ്റർ തുറക്കാനായി ഒരാൾ പോലും സംസാരിച്ചിട്ടില്ലെന്നും മറിച്ച് സൂപ്പർ മാർക്ക്റ്റുകളും മാളുകളുമെല്ലാം തുറന്നെന്നും രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പറയുന്നു.

ഒരാളുടെ സ്റ്റാർഡമെല്ലാം കൊറോണ വന്നാൽ തീരാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു രതീഷ് ബാലകൃഷ്ണൻ.

‘ഇവിടെ ഒരു കൊല്ലം സിനിമ അടച്ചിട്ടുണ്ടായിരുന്നു. ഏതെങ്കിലും ഒരുത്തൻ മിണ്ടിയോ സിനിമ തിയേറ്റർ തുറക്കാൻ വേണ്ടിയിട്ട്. ഏതെങ്കിലും ഒരു ഫേസ്ബുക്ക്‌ പോസ്റ്റ്‌ കണ്ടിരുന്നോ. സിനിമക്കാർ എന്തിനാണ് ഞെളിയുന്നത്. ഒരാൾക്കും സിനിമ വേണ്ട. രണ്ട് കൊല്ലം ആർക്കും തിയേറ്റർ വേണ്ടായിരുന്നു ഇവിടെ.

മാളും സൂപ്പർ മാർക്കറ്റുമെല്ലാം തുറക്കണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഏറ്റവും ആദ്യം അടച്ചതും ഏറ്റവും അവസാന തുറന്നതും സിനിമ തിയേറ്ററുകളാണ്. എന്റർടൈൻമെന്റ് എന്നത് ജനങ്ങൾക്ക് ഏറ്റവും അവസാനമാണ്. അത് ലാസ്റ്റ് കിട്ടിയാൽ മതി അവർക്ക്. നമ്മൾ ഈ സ്റ്റാറെന്നും സ്റ്റാർഡമെന്നും പറയുന്നതെല്ലാം ഒരു രണ്ട് കൊല്ലം കൊറോണ വന്നാൽ തീരുന്നതാണ്,’രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പറയുന്നു

സിനിമ ആരെയും ഇൻഫ്ലുവൻസ് ചെയ്യുന്നില്ലെന്നും അങ്ങനെ വിശ്വസിക്കുന്നവർ കലാകാരൻമാർ മാത്രമാണെന്നും രതീഷ് ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

‘ഗാന്ധി എന്നൊരു സിനിമ ഇവിടെ ഉണ്ടായിട്ടുണ്ട്. അത് എത്ര പേരെ ഇൻഫ്ലുവൻസ് ചെയ്യുന്നുണ്ട്. ഒരാളെയും ഇൻഫ്ലുവൻസ് ചെയ്യുന്നില്ല. ഒരു ചുക്കും ഇൻഫ്ലുവൻസ് ചെയ്യുന്നില്ല. അതൊക്കെ ചുമ്മാ പറയുന്നതാണ്.

സിനിമ ഒരാളെയും ഇൻഫ്ലുവൻസ് ചെയ്യുന്നില്ല. സിനിമ പ്രേക്ഷകരെ ഇൻഫ്ലുവൻസ് ചെയ്യുന്നുണ്ടെന്ന് കലാക്കാരാൻമാർ മാത്രമേ വിശ്വസിക്കുന്നുള്ളൂ. ബാക്കിയുള്ളവർ വിശ്വാസിക്കുന്നവർ മണ്ടന്മാരാണ്. ഒന്നും ഇൻഫ്ലുവൻസ് ചെയ്യുന്നില്ല,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: Ratheesh Balakrishnan Pothuval Talk About Stardom In Malayalam Cinema