മലയാള സിനിമയിലെ മികച്ച ഒരു സംവിധായകനും തിരക്കഥാകൃത്തുമാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. 2019ല്‍ പുറത്തിറങ്ങിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ലൂടെയാണ് സംവിധായകനും എഴുത്തുകാരനുമായി അദ്ദേഹം ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായി മാറിയിരിക്കുകയാണ് താരം.
ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലേക്ക് ചാക്കോച്ചന്‍ എന്ന നടനെ കാസ്റ്റ് ചെയ്തതിനെ പറ്റിയും ദേവദൂതര്‍ പാടി എന്ന ഗാനം സെലക്ട് ചെയ്തതിന്റെയും വിശേഷങ്ങള്‍ റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍.
കുഞ്ചാക്കോ ബോബന്റെ കള്ളന്‍ കഥാപാത്രത്തിന് വ്യക്തമായ റഫറന്‍സ് ഉണ്ടായിരുന്നെന്നും, ചാക്കോച്ചന് ആ ലുക്ക് ഒന്നും ഒരു പ്രശ്നമായിരുന്നില്ലെന്നും പറയുകയാണ് അദ്ദഹം
‘ചാക്കോച്ചനെ വെച്ച് ഒരു പടം ചെയ്യണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു, അതുപോലെ ചാക്കോച്ചനെ കണ്‍വിന്‍സ് ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. കഥ പറഞ്ഞപ്പോള്‍ തന്നെ ചാക്കോച്ചന് ഇഷ്ടപ്പെട്ടിരുന്നു. പിന്നെ ഞാന്‍ അത് എഴുതി ഏതേലും രൂപത്തില്‍ ആക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
ചാക്കോച്ചനെ സെലക്ട് ചെയ്യുമ്പോള്‍ ഇതൊരു കള്ളന്റെ കഥാപാത്രമാണെന്ന് ആദ്യമേ അദ്ദേഹത്തിനോട് പറഞ്ഞിരുന്നു. അതുപോലെ ആ കള്ളന്റെ ലുക്കിന്റെ റഫറന്‍സ് ഇമേജും കാണിച്ചുകൊടുത്തിരുന്നു. ചാക്കോച്ചന് അതൊന്നും പ്രശ്നമില്ലായിരുന്നു.
സിനിമയിലെ ദേവദൂതര്‍ പാടി എന്ന ഡാന്‍സിനും റഫറന്‍സുണ്ട്, ഞാന്‍ കഥ എഴുതുമ്പോള്‍ തന്നെ പഠിക്കാന്‍ പറഞ്ഞിട്ട് ആ വീഡിയോ ചാക്കോച്ചന് അയച്ച് കൊടുത്തിരുന്നു.
ദേവദൂതര്‍ എന്ന പാട്ട് വെച്ച് ഒരാള്‍ ഡാന്‍സ് കളിക്കുന്നത് ഞാന്‍ മുന്നെ ഇന്‍സ്റ്റഗ്രാമില്‍ കണ്ടിട്ടുണ്ട്, അങ്ങനെയാണ് ആ പാട്ട് സെലക്ട് ചെയ്തത്,’ അദ്ദേഹം പറഞ്ഞു.
കതോട് കതോരം എന്ന സിനിമയില്‍ ദേവദൂതര്‍ പാടി എന്ന പാട്ട് സ്റ്റേജില്‍ പാടുന്നതായാണ് കാണിച്ചിട്ടുള്ളതെന്നും അതുപോലെ തന്നെയാണ് തന്റെ സിനിമയിലും ആ പാട്ടിനെ ആവിഷ്‌ക്കരിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആ സിനിമയിലെ വിഷ്വലൈസേഷന്‍ തന്റെ സിനിമയിലും പോസിമ്പിള്‍ ആവുമെന്നുള്ളത് കൊണ്ടാണ് ആ പാട്ട് തെരഞ്ഞെടുത്തതെന്നും പറയുകയാണ് അദ്ദേഹം.
Content Highlight: Ratheesh Balakrishnan Poduval Talks About Nna Thaan Case Kodu Movie