മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. 2019ല്‍ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എന്ന സിനിമയിലൂടെയാണ് സംവിധാന രംഗത്തേക്ക് രതീഷ് ചുവടുവെച്ചത്. രതീഷ് സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. ബോക്‌സ് ഓഫീസിലെ ഗംഭീര പ്രകടനത്തോടൊപ്പം സംസ്ഥാന അവാര്‍ഡ് വേദിയിലും ചിത്രം തിളങ്ങി. ഏഴ് അവാര്‍ഡുകളാണ് ചിത്രം നേടിയത്.
മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് നേടിയ കുഞ്ഞികൃഷ്ണന്‍ സിനിമയുടെ ഭാഗമായി മാറിയ കഥ പറയുകയാണ് രതീഷ്. ചിത്രത്തിലെ ജഡ്ജിന്റെ കഥാപാത്രത്തിനായി മുന്‍ മുഖ്യമന്ത്രി ഇ.കെ നയനാരിനെപ്പോലെ ഒരാളെയായിരുന്നു തനിക്ക് ആവശ്യമെന്നും അതിന് വേണ്ടി ഒരുപാട് പേരെ ഓഡിഷന്‍ ചെയ്തുവെന്നും രതീഷ് പറഞ്ഞു.
ഓഡിഷന് വേണ്ടി കുഞ്ഞികൃഷ്ണന്‍ അയച്ചത് പശുവിന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോയായിരുന്നെന്നും അത് തനിക്ക് ഇഷ്ടമായതുകൊണ്ടാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്നും രതീഷ് കൂട്ടിച്ചേര്‍ത്തു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.
‘സ്‌ക്രിപ്റ്റ് എഴുതുന്ന സമയത്ത് ജഡ്ജ് ആയി മനസില്‍ കണ്ടത് നയനാരിനെയായിരുന്നു. അദ്ദേഹത്തെപ്പോലെ തമാശ പറയുന്ന ഒരാള്‍ ജഡ്ജിയായി വന്നാല്‍ എങ്ങനെയുണ്ടാകുമെന്ന ചിന്തയായിരുന്നു അതിന് പിന്നില്‍. സ്‌ക്രിപ്റ്റ് വായിച്ച പലരും പറഞ്ഞത് ഡയലോഗിനെല്ലാം ഒരു നയനാര്‍ ടച്ചുണ്ട് എന്നായിരുന്നു. പിന്നീട് നയനാരിനെപ്പോലെയുള്ള ഒരാളെ തെരയാന്‍ തുടങ്ങി.
ഓഡിഷന് വേണ്ടി അയച്ച ഫോട്ടോയില്‍ കുഞ്ഞികൃഷ്ണന്‍ മാഷിന്റെ ഫോട്ടോയും ഉണ്ടായിരുന്നു. ഒരു പശുവിന്റെ കൂടെ അദ്ദേഹം നില്‍ക്കുന്ന ഫോട്ടോയാണ് അയച്ചു തന്നത്. എനിക്ക് അത് കണ്ട് കണ്‍ഫ്യൂഷനായി. ഇതിപ്പോള്‍ പുള്ളിക്കുള്ള ഓഡിഷന് വേണ്ടിയാണോ പശുവിനുള്ള ഓഡിഷന് വേണ്ടിയാണോ ഫോട്ടോ അയച്ചത് എന്ന്. എന്തായാലും ഓഡിഷന് വേണ്ടി ഇങ്ങനെയൊരു ഫോട്ടോ അയച്ചതുകൊണ്ട് അദ്ദേഹത്തെ ഓഡിഷന് വിളിച്ചു ആ കഥാപാത്രം നല്‍കി,’ രതീഷ് പറഞ്ഞു.
Content Highlight: Ratheesh Balakrishnan Poduval saying how he select Kunjikrishnan for Nna Than Case Kodu movie