റിവ്യൂ എന്ന കാര്യത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും, തന്റെ പണി സിനിമയെടുത്ത് ക്യൂബില്‍ അപ്‌ലോഡ് ചെയ്ത് കഴിഞ്ഞാല്‍ തീര്‍ന്നുവെന്നും സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് രതീഷ് ഇക്കാര്യം പറഞ്ഞത്. സിനിമ ഇറങ്ങിയ ശേഷം പലരും പല തരത്തില്‍ അഭിപ്രായം പറയുമെന്നും അതൊക്കെ കേട്ട് താന്‍ ബോതറാകാറില്ലെന്നും രതീഷ് പറഞ്ഞു.
എത്രയോ മോശം സിനിമകള്‍ കോടിക്കണക്കിന് രൂപ കളക്ട് ചെയ്യുന്നുവെന്നും ഫിനാന്‍ഷ്യലി സിനിമ സക്‌സസ് ആകുന്നതില്‍ കാര്യമില്ലെന്നും, പ്രേക്ഷകര്‍ ആ സിനിമ അക്‌സപ്റ്റ് ചെയ്യുമോ ഇല്ലയോ എന്നുള്ളത് മാത്രമേ താന്‍ ശ്രദ്ധിക്കാറുള്ളൂവെന്നും രതീഷ് കൂട്ടിച്ചേര്‍ത്തു. താന്‍ ഇതുവരെ സംവിധാനം ചെയ്ത സിനിമകളില്‍ കനകം കാമിനി കലഹം മാത്രമേ കറക്ടായിട്ടുള്ള പ്രേക്ഷകരിലേക്ക് എത്തിയതായി താന്‍ കരുതുന്നുവെള്ളുവെന്നും രതീഷ് പറഞ്ഞു.
‘റിവ്യൂ എന്ന കാര്യത്തില്‍ തന്നെ ഞാന്‍ വിശ്വസിക്കുന്നില്ല, എന്റെ ജോലി എന്നു പറയുന്നത് സിനിമ എടുക്കുന്നത് മാത്രമാണ്. ആ സിനിമ എടുത്ത് ക്യൂബില്‍ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാല്‍ എന്റെ ജോലി തീര്‍ന്നു. അതിന് ശേഷം നടക്കുന്ന കാര്യമൊന്നും എന്നെ ബാധിക്കില്ല. ഒരു സിനിമ ഷൂട്ട് ചെയ്തു തുടങ്ങി പറഞ്ഞ സമയത്ത് ചെയ്തുതീര്‍ത്ത് കറക്ടായി പ്രേക്ഷകരിലേക്കെത്തിക്കുന്നതോടു എന്റെ പണി കഴിഞ്ഞു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.
ഫിനാന്‍ഷ്യലി സക്‌സസ് ആകുന്നതൊന്നും നല്ല സിനിമയുടെ ലക്ഷണമല്ല. ആ സിനിമ ഉദ്ദേശിക്കുന്ന പ്രേക്ഷകരിലേക്ക് സിനിമ എത്തുന്നുണ്ടോ എന്നതിലാണ് കാര്യം. എത്രയോ മോശം സിനിമകള്‍ കോടികള്‍ കളക്ട് ചെയ്യുന്നുണ്ട്. അതിന് നല്ലത് പറയുന്നവരും ഉണ്ടാകും മോശം പറയുന്നവരും ഉണ്ടാകും.
ഞാന്‍ ഇതുവരെ അഞ്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ കനകം, കാമിനി, കലഹമാണ്. ആ സിനിമ ഉദ്ദേശിക്കുന്ന കറക്ടായിട്ടുള്ള ആളുകളിലേക്ക് സിനിമ എത്തി എന്നുതന്നെയാണ് എന്റെ വിശ്വാസം,’ രതീഷ് പറഞ്ഞു.
Content Highlight: Ratheesh Balakrishna Pthuval saying that he don’t believe in reviews