| Saturday, 2nd January 2021, 6:59 pm

കമ്മാരസംഭവത്തിന് ശേഷം മുരളിഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ടിന്റെ 'തീര്‍പ്പ്'; നായകരായി പൃഥ്വിയും ഇന്ദ്രജിത്തും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കമ്മാരസംഭവം എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും വീണ്ടും ഒന്നിക്കുന്നു. തീര്‍പ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് നായകന്മാരാവുന്നത്.

വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.’വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീര്‍പ്പ്!’ എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ചിത്രത്തില്‍ വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന രജി കോശി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും.

ചിത്രത്തിന്റെ മറ്റുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Ratheesh Ambat’s ‘Theerp’ in Murali Gopi’s screenplay after Kammarasambavam movie; Prithviraj and Indrajith are the heroes

Latest Stories

We use cookies to give you the best possible experience. Learn more