റിലീസിന് പിന്നാലെ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ് മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ പുഴു. റത്തീനയുടെ സംവിധാനത്തലെത്തിയ ചിത്രത്തിന് വലിയ പ്രതീക്ഷയായിരുന്നു പ്രേക്ഷകര്‍ വെച്ചിരുന്നത്.
പുഴു എന്ന പേര് തന്നെയായിരുന്നു പ്രേക്ഷകരില്‍ ആദ്യം കൗതുകമുണ്ടാക്കിയത്. പുഴു എന്ന പേരിലേക്കെത്തിയതും അത് പറഞ്ഞപ്പോഴുള്ള മമ്മൂട്ടിയുടെ റിയാക്ഷനെ പറ്റിയും പറയുകയാണ് റത്തീന. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് റത്തീന തന്റെ സിനിമക്ക് പേരിട്ട കഥ പറഞ്ഞത്.
‘ചിത്രത്തിന്റെ ഒരു വണ്‍ലൈന്‍ കഥ ഹര്‍ഷാദിക്ക ആദ്യം മമ്മൂക്കയോട് പറഞ്ഞിരുന്നു. പുഴു എന്ന പേര് ആദ്യം ഇട്ടിരുന്നില്ല. കഥയൊക്കെ പറഞ്ഞ് സിനിമ ഓണായി തുടങ്ങിയതിന് ശേഷമാണ് പുഴു എന്ന് പേരിടുന്നത്.
ഷറഫും സുഹാസും ഹര്‍ഷദിക്കയും കോഴിക്കോടിരുന്നായിരുന്നു കഥ എഴുതുന്നത്. ഞാന്‍ ഇടക്ക് അവരെ പോയി കാണുമായിരുന്നു. ഒരിക്കല്‍ കാണാന്‍ പേയപ്പോള്‍ കുറച്ച് പേരുകള്‍ എഴുതി വെച്ച കാര്യം അവര്‍ എന്നോട് പറഞ്ഞു. തന്ന ലിസ്റ്റില്‍ മൂന്നാല് പേരുണ്ട്. അതിനിടയിലാണ് പുഴു എന്ന പേരുണ്ടായിരുന്നത്. പക്ഷേ എന്റെ കണ്ണ് ആദ്യം പതിച്ചത് പുഴുവിലായിരുന്നു. ഞാനപ്പോള്‍ തന്നെ പുഴു കൊള്ളാമെന്ന് പറഞ്ഞു. ഞങ്ങളും അത് തന്നെയാ ആലോചിച്ചത്, പിന്നെ റത്തീന എന്ത് പറയുമെന്ന് നോക്കുകയായിരുന്നു എന്ന് അവര്‍ പറഞ്ഞു. എനിക്ക് പുഴു 100 ശതമാനം ഓക്കെ ആയിരുന്നു.
ഞാന്‍ ജോര്‍ജേട്ടനെ വിളിച്ച് പുഴു എന്നാണ് സിനിമയുടെ പേരെന്ന് പറഞ്ഞു. പുഴുവോ എന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. പിന്നെ ആ ഒക്കെ എന്ന് അദ്ദേഹം പറഞ്ഞു. അതിന് ശേഷം മമ്മൂക്കയോട് പറഞ്ഞു. മമ്മൂക്കയും ആദ്യം ഒരു എക്‌സ്‌പ്രെഷന്‍ ഇട്ട് പുഴുവോ എന്നാണ് ചോദിച്ചത്. അതിന് ശേഷം ഒക്കെ പറഞ്ഞു.
പുഴു എന്ന് മാത്രം കേള്‍ക്കുമ്പോഴേ ഇത് തോന്നത്തുള്ളൂ. ആ സിനിമയുടെ കഥയിലേക്കോ, ഡിറ്റേയ്‌ലിംഗിലേക്കോ ഇറങ്ങുമ്പോള്‍ സിനിമക്ക് ഏറ്റവും യോജിക്കുന്ന പോരാണ് പുഴു എന്ന് മമ്മൂക്കക്കും എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് തന്നെ വേറെ പേരിലേക്ക് പോയില്ല,’ റത്തീന പറഞ്ഞു.
ഏപ്രില്‍ 12 ന് പ്രഖ്യാപിച്ചതിന് ഒരു ദിവസം മുമ്പേയാണ് ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടി, പാര്‍വതി, അപ്പുണ്ണി ശരത് എന്നിവരാണ് പ്രകടനങ്ങളെ സോഷ്യല്‍ മീഡിയ പുകഴ്ത്തുകയാണ്.
Content Highlight: Ratheena talks about Mammootty’s reaction when she said the movie named puzhu