[]ന്യൂദല്‍ഹി: നഗരങ്ങളില്‍ ദരിദ്രര്‍ ഉയരുന്നുവെന്ന് റിപ്പോര്‍ട്ട്.
സൊസൈറ്റി ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി റിസര്‍ച്ച് ഇന്‍ ഏഷ്യയും ഇന്‍ഡിക്കസ് അനാലറ്റിക്‌സും ചേര്‍ന്നു നടത്തിയ സര്‍വ്വേയിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവും മെച്ചപ്പെട്ട പാര്‍പ്പിട സൗകര്യങ്ങളില്ലാത്തതും നഗരങ്ങളിലെ ദാരിദ്ര്യം വര്‍ധിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാജ്യത്തിലെ 50 നഗരങ്ങളിലെ 5,350 വീടുകളില്‍ 24,500 പേര്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്.
ഇന്ത്യയില്‍ 66% നഗരങ്ങളിലെ ചേരികളില്‍ അഞ്ചിലൊരാള്‍ താമസിക്കുന്നതും ചേരിയിലാണ്. 1.08 ലക്ഷം ചേരികളില്‍ 1.37 കോടി പേരാണ് താമസിക്കുന്നത്.
ദല്‍ഹി, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ അംബരചുംബികള്‍ ഉള്ള മെട്രോ നഗരങ്ങളില്‍ തന്നെയാണ് രാജ്യത്തെ പകുതിയോളം ചേരികളുള്ളത് എന്നത് വൈരുദ്ധ്യാത്മകമായ ഒരു യാഥാര്‍ത്ഥ്യമാണ്.
നാഷണല്‍ ബില്‍ഡിങ് അസോസിയേഷന്റെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ ചേരികളുള്ള സംസ്ഥാനം ദല്‍ഹിയും മഹാരാഷ്ട്രയുമാണ്.
ഇതില്‍ 35% പേരും ശുദ്ധജല ദൗര്‍ലഭ്യം നേരിടുന്നവരാണ്. 25 % പേര്‍ കുഴല്‍ക്കിണറിനെ ആശ്രയിക്കുന്നവരുമാണ്. കേരളത്തില്‍ ചേരിയില്‍ താമസിക്കുന്നവര്‍ 54,849 പേരാണ്.
അഖിലേന്ത്യാ തലത്തില്‍ 36% പേര്‍ കുടിവെള്ളം,വൈദ്യുതി,കക്കൂസ് പോലുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഇല്ലാത്തവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.